kerala

ഗുണ്ടൽപ്പേട്ടയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു

By webdesk14

August 07, 2023

ഗുണ്ടല്‍പ്പേട്ടയില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശി മരിച്ചു. കുട്ടി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്ക്. പുല്‍പ്പള്ളി കുറിച്ചിപ്പറ്റ ആലൂര്‍കുന്ന് ചരുവിള പുത്തന്‍ വീട്ടില്‍ സുന്ദരേശന്‍ (60) ആണ് മരിച്ചത്.

ഭാര്യ അമ്മിണി, അനുജന്‍ സുനീഷ്, മകന്റെ ആറ് വയസ്സുള്ള കുട്ടി എന്നിവര്‍ പരിക്കുകളോടെ ഗുണ്ടല്‍പേട്ട ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ബംഗളൂരുവിലുള്ള മകന്റെ അടുത്തേക്ക് പോവുകയായിരുന്നു.