Video Stories

തിരുവനന്തപുരത്ത്‌ 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

By webdesk13

April 18, 2023

കല്ലമ്പലത്ത് മാര്‍ക്കറ്റില്‍ നിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡില്‍ 80കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മത്സ്യം വില്‍ക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൊബൈല്‍ ടെസ്റ്റിങ്ങ് ലാബ് വരുത്തിയശേഷമാണ് റെയ്ഡ് നടത്തിയത്.

എല്ലാ മത്സ്യക്കച്ചവടക്കാരില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചു. ചൂര, കൊഴിയാള ഇനത്തിലെ മത്സ്യമാണ് കൂടുതലും. ഇവ ഭക്ഷ്യസുരക്ഷ വിഭാഗം തന്നെ നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം വര്‍ക്കല ഒഫീസര്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ പരിശോധനക്ക് നേതൃത്വം നല്‍കി.