india

ഓഹരിത്തട്ടിപ്പ് കേസില്‍ അദാനി ഗ്രൂപ്പിനെതിരെ വിശദമായ അന്വേഷണം നടത്താതെ സിബിഐ

By webdesk13

September 02, 2023

അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകള്‍ അറിഞ്ഞിട്ടും നിസാരകാര്യങ്ങള്‍ പറഞ്ഞു വിശദമായ അന്വേഷണം നടത്താതെ സിബിഐ. ഡി.ആര്‍.ഐ ആണ് തട്ടിപ്പ് സംബന്ധിച്ച വിവരം സി.ബി.ഐയെ അറിയിച്ചത്.

അദാനി ഗ്രൂപ്പിന്റെ തട്ടിപ്പുകളെ തുറക്കാവുന്ന താക്കോലാണ് ഡി.ആര്‍.ഐ 2014 ഇല്‍ സി.ബി.ഐയ്ക്ക് കൈമാറിയത്. സി.ബി.ഐയ്ക്ക് മാത്രമല്ല സെബി, ഇ.ഡി എന്നീ ഏജസികള്‍ക്കും ഡി.ആര്‍.ഐ കത്ത് കൈമാറിയിരുന്നു. എന്നാല്‍ സെബിയും ഇ.ഡിയും ഇതില്‍ നടപടികള്‍ എടുത്തില്ല. ഡി.ആര്‍.ഐ നല്‍കിയ വിവരങ്ങളെ ആസ്പദമാക്കി അന്വേഷണം സിബിഐ മുന്നോട്ട് കൊണ്ടു പോയില്ല.

2014 ജൂണ്‍ 12 നാണു സിബിഐ അദാനിക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എഫ്. ഐ. ആര്‍ ഇട്ടുള്ള വിശദമായ അന്വേഷണത്തിനു മുതിര്‍ന്നില്ല. മഹാരാഷ്ട്രയില്‍ കേസ് അന്വേഷത്തിനു സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുമതി അവശ്യമാണ്. ഈ അനുമതിയില്‍ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി 2015 ജൂലൈ 15 ന് അന്വേഷണം അവസാനിപ്പിച്ചെന്ന സിബിഐ ചൂണ്ടിക്കാട്ടുന്നു.

ബില്ലില്‍ തുക പെരുപ്പിച്ചു കാട്ടിയയതായി സംശയം തോന്നിയപ്പോള്‍ ഡി.ആര്‍.ഐ നടത്തിയ തുടര്‍ പരിശോധനയിലാണ് കള്ളകണക്കിലേക്ക് വഴി തുറന്നത്. സെബി, ഇ.ഡി, സിബിഐ തുടങ്ങിയ ഏജന്‍സികള്‍ സംയുക്തമായി അന്വേഷിക്കേണ്ട കേസാണ് ആരും തൊടാതെ അദാനി രക്ഷപ്പെട്ട് പോയത്.