india

അറബിക്കടലിൽ രക്ഷാപ്രവർത്തനത്തിനെത്തിയ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്പ്റ്റർ അപകടത്തിൽ പെട്ടു; 3 കോസ്റ്റ് ഗാർഡ് അംഗങ്ങളെ കാണാതായി

By webdesk14

September 03, 2024

ന്യൂഡൽഹി∙ രക്ഷാദൗത്യത്തിനിടെ അറബിക്കടലിൽ അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ച ഹെലികോപ്റ്ററിലെ മൂന്നു കോസ്റ്റ് ഗാർഡ് (ഐസിജി) അംഗങ്ങളെ കാണാതായി. തിങ്കളാഴ്ച രാത്രിയാണ് സംഭവമെന്ന് ഐസിജി അധികൃതർ അറിയിച്ചു. ഗുജറാത്തിലെ പോർബന്തർ തീരത്തുനിന്നു 45 കിലോമീറ്റർ അകലെ ടാങ്കറിനുള്ളിൽ പരുക്കേറ്റ കിടക്കുന്ന കോസ്റ്റ് ഗാർഡ് അംഗത്തെ രക്ഷിക്കുന്നതിനാണ് ഹെലികോപ്റ്റർ വിന്യസിച്ചത്.

നാല് വ്യോമസേനാംഗങ്ങളാണ് ഹെലികോപ്പ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാളെ കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററിന്‍റെ അവശിഷ്ടങ്ങളും കടലിൽ നിന്ന് കണ്ടെത്തി. പോർബന്തർ തീരത്തോടടുത്ത് അറബിക്കടലിലുള്ള ടാങ്കറിൽ നിന്ന് പരിക്കേറ്റ ജീവനക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷാപ്രവർത്തനങ്ങൾക്കായി നാല് കപ്പലുകളും രണ്ട് വിമാനങ്ങളും വിന്യസിച്ചിട്ടുണ്ടെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു.