india

ദൈവത്തോടും പ്രവാചകനോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റില്ല; കോണ്‍ഗ്രസ്

By webdesk17

September 29, 2025

ന്യൂഡല്‍ഹി: ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളെ സംബന്ധിച്ച് കോണ്‍ഗ്രസ് പ്രതികരിച്ചു. ”ആളുകള്‍ അവരുടെ ദൈവത്തോടും പ്രവാചകനോടുമുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ തെറ്റ് ഇല്ല. ഇന്ത്യയ്ക്ക് സമന്വയ സാംസ്‌കാരിക പാരമ്പര്യമുണ്ട്.”മാധ്യമ പബ്ലിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ പവന്‍ ഖേര വ്യക്തമാക്കി.

”മറ്റൊരു മതത്തിലെ ഒരാള്‍ ഏഴ് വയസുള്ള കുട്ടിയെ കൊലപ്പെടുത്തുന്നുവെങ്കില്‍ അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമല്ല. പ്രവാചകനെ സ്‌നേഹിക്കുന്നത് വ്യക്തിയുടെ അവകാശമാണ്, ആ വ്യക്തിയെ സ്നേഹിക്കണം.” അദ്ദേഹം, ”നബിദിനത്തില്‍ ‘ഐ ലവ് മുഹമ്മദ്’ ബാനര്‍ ഉയര്‍ത്തിയതിന്റെ പേരില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ക്ക് മുമ്പില്‍ സംസ്‌കാരവും രാജ്യവും കയ്യില്‍ വിട്ട് പോകില്ല. താന്‍ മുഹമ്മദിനെയും മഹാദേവനെയും യേശുവിനെയും നാനക് ദേവനെയും ഇന്ത്യയെയും സ്നേഹിക്കുന്നു” എന്നും കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ പ്രധാനമായും ഉത്തര്‍പ്രദേശിലെ ബരെയ്‌ലി, ബാരാബങ്കി, മൗ, മുസാഫര്‍നഗര്‍ ജില്ലകളില്‍ ഉണ്ടായി. പോലീസ് നിരവധി വീടുകള്‍ റെയ്ഡ് ചെയ്ത് നിരവധി പേരെ അറസ്റ്റ് ചെയ്തു. ഗാസിയാബാദില്‍ 45കാരനായ ഷെര്‍ദില്‍ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്റര്‍ സ്ഥാപിച്ചതിന് അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിഷേധം നടത്തിയത് ബജ്‌റംഗ്ള്‍ സംഘടനയാണെന്നും, പ്രദേശത്തെ പോസ്റ്ററുകളും ബാനറുകളും പോലീസ് നീക്കം ചെയ്തിട്ടുണ്ട്.