ജമ്മു കശ്മീരില്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആറ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്. സെന്‍ട്രല്‍ ഷാല്‍തെങ്ങില്‍ നിന്ന് ജെകെപിസിസി അധ്യക്ഷന്‍ താരിഖ് ഹമീദ് കരായെ മത്സരിപ്പിക്കും. നാഷണല്‍ കോണ്‍ഫറന്‍സുമായി ചേര്‍ന്ന് പാര്‍ട്ടി മത്സരിക്കുന്ന തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ അന്തിമമാക്കാന്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് പട്ടിക പുറത്തിറക്കിയത്.
The Central Election Committee has selected the following persons as Congress candidates for the ensuing second phase of elections to the Legislative Assembly of Jammu & Kashmir. pic.twitter.com/UgNRKbXEks
— Congress (@INCIndia) September 2, 2024
ജെ-കെ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഹമീദ് കാരയെ കൂടാതെ, റിയാസിയില്‍ നിന്ന് മുംതാസ് ഖാനെയും മാതാ വൈഷ്‌ണോ ദേവിയില്‍ നിന്ന് ഭൂപേന്ദര്‍ ജംവാലും, രജൗരിയില്‍ നിന്ന് ഇഫ്തിഖര്‍ അഹമ്മദ് (എസ്ടി), ഷബീര്‍ അഹമ്മദ് ഖാന്‍ തന്നാമണ്ടിയില്‍ (എസ്ടി), മുഹമ്മദ് ഷാനവാസ് ചൗധരിയെ സുരന്‍കോട്ട് (എസ്ടി)യില്‍ നിന്ന് മത്സരിപ്പിക്കും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് ഈ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്.