india

വന്ദേഭാരത് ട്രെയിനിൽ ഭജനയുമായി ബിജെപി നേതാവ്; വിവാദം

By webdesk13

September 26, 2024

വന്ദേഭാരത് ട്രെയിനില്‍ ഭജനയുമായി ബിജെപി നേതാവ്. ഹൈദരബാദിലെ വിവാദ നേതാവായി അറിയപ്പെടുന്ന മാധവി ലതയാണ് വന്ദേഭാരത് ട്രെയിനില്‍ ഭജന നടത്തിയത്. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ നടപടി. ഒരു സംഘം ആളുകള്‍ക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര. വീഡിയോ വൈറലായതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ അനുകൂലിച്ചും എതിര്‍ത്തും പ്രതികരണങ്ങള്‍ വരുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച് മാധവി ലത നേരത്തെ വിവാദത്തിലായിരുന്നു. പോളിങ് ബൂത്തില്‍ മുസ്‌ലിം സ്ത്രീകളുടെ മുഖാവരണം മാറ്റാന്‍ ആവശ്യപ്പെട്ടും ലത വാര്‍ത്തയില്‍ നിറഞ്ഞിരുന്നു.

പോളിങ് ബൂത്തില്‍ കയറി മുസ്‌ലിം സ്ത്രീകളുടെ കയ്യില്‍ നിന്ന് ഐഡി കാര്‍ഡ് വാങ്ങി, അവരുടെ മുഖപടം മാറ്റാന്‍ ആവശ്യപ്പെടുന്ന ഇവരുടെ വീഡിയോ പുറത്തുവന്നത് ഏറെ വിവാദത്തിലായിരുന്നു. കഴിഞ്ഞ തവണ ഹൈദരാബാദ് ലോക്സഭാ മണ്ഡലത്തില്‍ എഐഎംഐഎം നേതാവുമായ അസദുദ്ദീന്‍ ഒവൈസിക്കെതിരെ മത്സരിച്ചെങ്കിലും വന്‍ പരാജയം ഏറ്റുവാങ്ങിയിരുന്നു.

https://twitter.com/i/status/1839143264131133843