kerala

കാവികൊടി ദേശീയ പതാകയാക്കണമെന്ന വിവാദ പരാമര്‍ശം; ബിജെപി നേതാവിനെതിരെ കേസ്

By webdesk18

June 22, 2025

കാവികൊടി ദേശീയപതാകയാക്കണമെന്ന വിവാദ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് എന്‍ ശിവരാജനെതിരെ പോലീസ് കേസ്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടുകൂടി പ്രകോപന പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് ടൗണ്‍ സൗത്ത് പോലീസാണ് കേസ് എടുത്തത്.

ഇന്ത്യന്‍ ദേശീയപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്നാണ് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ പറഞ്ഞത്. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം സംസാരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

വിവാദപരാമര്‍ശത്തില്‍ പാലക്കാട് ബ്ലോക്ക് കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. രാജ്യദ്രോഹക്കുറ്റത്തിന്റെ വിവിധ വകുപ്പുകള്‍ ചുമത്തണമെന്നായിരുന്നു പരാതിയില്‍ ആവശ്യപ്പെട്ടത്.