india

ദേശാഭിമാനി വരുത്തിയില്ല, പത്തനംതിട്ടയില്‍ കുടുംബശ്രീക്കാര്‍ക്കെതിരെ സി.പി.എമ്മിന്റെ പ്രതികാര നടപടി; ഡി.ടി.പി.സി കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു

By webdesk13

May 22, 2024

ദേശാഭിമാനി പത്രം വരുത്താൻ തയ്യാറാകാത്തതിനെ തുടർന്ന് സി.പി.എമ്മിന്റെ പ്രതികാര നടപടി. കുടുംബശ്രീ സംരംഭകരെ ഡി.ടി.പി.സി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചു. പത്തനംതിട്ട മലയാലപ്പുഴയിലാണ് സംഭവം. ജീവനക്കാരായ ആറ് വനിതകളും ‘ദേശാഭിമാനി’ വരിക്കാരാകണമെന്ന് പ്രാദേശിക സിപിഎം നേതൃത്വം ആവശ്യപ്പെട്ടു.

എന്നാൽ ഇതിന് തയ്യാറാകാതെ വന്നതോടെ പത്ത് വർഷമായി പ്രവർത്തിച്ച കുടുംബശ്രീ ഹോട്ടൽ സംരംഭകരെ ഒഴിവാക്കിയെന്നാണ് പരാതി. ഇവരെ ഒഴിവാക്കി പുതിയ ആളുകൾക്ക് കരാർ നൽകിയിരിക്കുകയാണ്.