kerala

ആഴിമലയില്‍ കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

By webdesk14

May 31, 2023

തിരുവനന്തപുരം: വിഴിഞ്ഞം ആഴിമല കടലില്‍ കഴിഞ്ഞ ദിവസം രാത്രി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടാക്കട കണ്ടള സ്വദേശി രാകേന്ദി (മുത്തു-27) ആണ് മരിച്ചത്. യുവാവ് സുഹൃത്തുക്കളായ മറ്റ് നാലുപേരുടെ കൂടെയാണ് വിഴിഞ്ഞത്തെത്തിയത്. ഇതില്‍ രാകേന്ദിന് ഒപ്പം കടലില്‍ കുടുങ്ങിയ ഒരാളെ സുഹൃത്തുക്കള്‍ രക്ഷപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോടെ ആഴിമല കാര്‍ പാര്‍ക്കിങിന് താഴെയുള്ള കടലിലായിരുന്നു അപകടം നടന്നത്. നഗരത്തില്‍ പന്തല്‍ പണി കഴിഞ്ഞാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. അപകടത്തില്‍ മരിച്ച രാകേന്ദും കൂടെയുണ്ടായിരുന്ന ഒരു സുഹൃത്തും മാത്രമാണ് കുളിക്കാനിറങ്ങിയിരുന്നത്.