kerala

വിഷ്ണുജയുടെ മരണം: നിയമ സഹായങ്ങൾ ഉറപ്പ് നൽകി ഇസ്മായീൽ മൂത്തേടം

By webdesk14

February 03, 2025

പൂക്കോട്ടുംപാടം: ഗാർഹിക പീഡനത്തിൽ ആത്മഹത്യ ചെയ്ത മഞ്ചേരി എളങ്കൂർ സ്വദേശിനി വിഷ്ണുജയുടെ മരണത്തെ തുടർന്ന് വീട് സന്ദർശിച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഇസ്മായീൽ മൂത്തേടം. പൂക്കോട്ടുംപാടം വീട്ടിക്കുന്നിലെ വീട്ടിൽ എത്തി വിഷ്ണുജയുടെ അച്ചൻ മാനിയിൽ വാസുദേവനെ ആശ്വാസിപ്പിക്കുകയും നിയമ സഹായങ്ങൾ ആവശ്യമെങ്കിൽ ചെയ്യാൻ സംഘടന തയ്യാറാണെന്നും ഇസ്മായിൽ മൂത്തേടം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഷ്റഫ് മുണ്ടശ്ശേരി,പൊട്ടിയിൽചെറിയാപ്പു, നൊട്ടത്ത് മുഹമ്മദ്,യൂത്ത് ലീഗ് ഭാരാവാഹികൾ തുടങ്ങിയവർ ഇസ്മായീൽ മൂത്തേടത്തോടൊപ്പം ഉണ്ടായിരുന്നു. കഴിഞ്ഞ 30 നാണ് വിഷ്ണജയുടെ മരണ വിവരം ബന്ധുക്കൾ അറിയുന്നത് . കിടപ്പു മുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. ഇരു കയ്യിൽ നിന്നും രക്തം ഒലിക്കുന്നയാണ് മൃതദ്ദേഹം കാണപ്പെട്ടിരുന്നത്.

സൗന്ദര്യം കുറവാണെന്നും ഈ കാരണത്താൽ വാഹനത്തിൽ പുറത്തേക്കൊന്നും കൊണ്ടു പോവാറില്ലെന്നും വിഷ്ണജയുടെ വീട്ടിലേക്ക് വരാറില്ലെന്നും ബന്ധുക്കൾ പറയുന്നു. സ്ത്രീധനം കുറഞ് പോയന്ന് പറഞും മാനസികമായി വളരെ മോശമായ തരത്തിൽ പീഡനം നേരിട്ടിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സ് ആൺ പ്രബിൻ കഴിഞ 2023 മേയിൽ ആയിരുന്നു ഇരുവരുടേയും വിവാഹം. പൂക്കോട്ടുംപാടം വീട്ടിക്കുന്ന് മാനിയിൽ വാസുദേവൻ്റെ മകളാണ് മരണപെട്ട വിഷ്ണുജ. ഇതിനെ തുടർന്ന് ഭർത്യ വീട്ടിലെ പീന്ധനമാരോപിച്ച് വിഷ്ണുജയുടെ പിതാവ് നൽകിയ പരാതിയിലാണ് ഭർത്താവ് പ്രബിനെ കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.പ്രതി പ്രബിനെ രണ്ടാഴ്ചത്തേക്ക് കോടതി റിമാൻഡ് ചെയ്തു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്.