india

‘മാലിന്യത്തില്‍ മുങ്ങി യമുന’; ഛഠ് പൂജയ്ക്ക് മോദിക്ക് സ്‌നാനം ചെയ്യാന്‍ മിനറല്‍ വാട്ടറില്‍ വ്യാജ യമുന നിര്‍മ്മിച്ച് ഡല്‍ഹി സര്‍ക്കാര്‍

By webdesk14

October 27, 2025

ഛഠ് പൂജയ്ക്ക് നരേന്ദ്ര മോ​ദിക്ക് സ്നാനം ചെയ്യാൻ വ്യാജ യമുന നിർമിച്ച് ഡൽഹി ബിജെപി സർക്കാർ. യമുന മാലിന്യത്തിൽ മുങ്ങിയതിനാലും മലിന ജലത്തിൽ മോദിക്ക് കുളിക്കാൻ കഴിയാത്തതിനാലുമാണ് യമുനാ നദിയോട് ചേർന്ന് ശുദ്ധീകരിച്ച ജലത്തിൽ വ്യാജ ന​ദി നിർമ്മിച്ചിരിക്കുന്നത്. എന്നാൽ സാധാരണ ഭക്തർ അത്യന്തം അപകടകരമായ രീതിയിൽ മാലിന്യം കലർന്നിട്ടുള്ള യമുനയിൽ തന്നെ കുളിക്കണം.

മാലിന്യം കുമിഞ്ഞൊഴുകുന്ന യമുന നദിയോട് ചേർന്ന്, എന്നാൽ നദിയിൽ നിന്നുള്ള മലിനജലം പ്രവേശിക്കാത്ത രീതിയിൽ പുതിയ പടിക്കെട്ടുകൾ സഹിതമാണ് പുതിയ പ്രത്യേക ജലാശയം നിർമ്മാണം. ഇവിടേക്ക് വസീറാബാദിലെ ജലശുദ്ധീകരണ പ്ലാന്റിൽ നിന്നും ശുചീകരിച്ച വെള്ളമാണ് എത്തിച്ചിരിക്കുന്നത്.

നിർമ്മാണത്തിന്റെ ചിത്രങ്ങളും വീഡിയോകളു പുറത്തു വന്നിട്ടുണ്ട്. പ്രാർത്ഥിച്ച് നദിയിൽ മുങ്ങുക എന്നതാണ് ഛഠ് പൂജയിലെ ചടങ്ങ്.എന്നാൽ സാധാരണക്കാരന് ഭക്തിയുടെ പേരിൽ മാലിന്യത്തിൽ തന്നെ മുങ്ങേണ്ടി വരുമ്പോഴാണ് ഭക്തികൊണ്ട് രാഷ്ട്രീയ ലക്ഷ്യം നേടുന്ന ബിജെപി മോദിയെയും മറ്റ് ഉന്നതരെയും മാത്രം മാലിന്യജലത്തിൽ നിന്നും അത് മൂലമുണ്ടാകുന്ന രോ​ഗങ്ങളിൽ നിന്നും രക്ഷിച്ചുകൊണ്ട് ശുദ്ധീകരിച്ച ജലം കൊണ്ടുള്ള വ്യാജ നിർമ്മാണം നടത്തി ജനങ്ങളെ പറ്റിക്കുന്നത്.