kerala

ഭിന്നശേഷി കുട്ടികൾക്ക് പെൻഷൻ വിതരണം ഉദ്ഘാടനം ചെയ്തു

By webdesk13

June 02, 2023

ഭിന്നശേഷിക്കാരായ 308 കുട്ടികൾക്ക് പ്രതിമാസ പെൻഷൻ പദ്ധതി നടപ്പാക്കി പാലക്കാട് ചിൽഡ്രൻ റീ യുണൈറ്റഡ് ഫെഡറേഷൻ . പ്രതിമാസം 2500 രൂപ വീതം 108 പേർക്കും 1000 രൂപ വീതം 200 പേർക്കും നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. അഡ്വ.വിനോദ് കയനാട്ട് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സ്ഥാപകൻ എസ്. ഹരിഹരൻ ,ഡി.എം.ഒ ഡോ. കെ.പി. റീത്ത ,ഖാദർ മൊയ്തീൻ തുടങ്ങിയവർ പങ്കെടുത്തു.