crime

മദ്യപിച്ച് ബസ് ഓടിക്കല്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍മ്മാരടക്കം 6 പേര്‍ അറസ്റ്റില്‍

By webdesk14

February 13, 2023

മദ്യപിച്ച് ബസ് ഓടിച്ചതിന് കൊച്ചി നഗരത്തില്‍ അറസ്റ്റിലായത് 6 ഡ്രൈവര്‍മ്മാര്‍. സംഭവത്തില്‍ 4 സ്‌കൂള്‍ ബസ് ഡ്രൈവര്‍മ്മാരും 2 കെഎസ്ആര്‍ടിസി ഡ്രൈവര്‍മ്മാരുമാണ് അറസ്റ്റിലായത്. കൊച്ചിയില്‍ വാഹനാപകടങ്ങള്‍ കൂടിയ സാഹചര്യത്തിലും കഴിഞ്ഞ ദിവസം ബസുകളുടെ മത്സര ഓട്ടത്തിനിടെ ഒരാള്‍ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് വ്യാപക പരിശോധന നടത്തിയത്. ഇത്തരം അപകരമായ രീതിയില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് ഹൈക്കോടതി നിര്‍ദേശം.