kerala

വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു

By webdesk14

September 09, 2024

വടക്കഞ്ചേരി: കാട്ടുമൃഗ ശല്യം തടയാന്‍ വേണ്ടി ഒരുക്കിയ വൈദ്യുത കെണിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന്‍ മരിച്ചു. കണക്കന്‍തുരുത്തി പല്ലാറോഡ് നാരായണന്‍ (80) ആണ് മരിച്ചത്. വീടു പരിസരത്തെ തോടിനോട് ചേര്‍ന്നുള്ള വൈദ്യുത കെണിക്കു സമീപമാണ് നാരായണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതല്‍ നാരായണനെ കാണാതായിരുന്നു. വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്താനായത്. വൈദ്യുത കമ്പി വലതു കൈയില്‍ പിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വടക്കഞ്ചേരി പൊലീസ് സ്ഥലത്തെത്തി.