crime

ടോള്‍ അടക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു; ടോള്‍ ബൂത്ത് തകര്‍ത്ത് ജെ.സി.ബി ഡ്രൈവര്‍ -വിഡിയോ

By webdesk13

June 11, 2024

യു.പിയിലെ ഹാപുരില്‍ ടോള്‍ അടക്കാന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായി ടോള്‍ ബൂത്ത് തകര്‍ത്ത് ജെ.സി.ബി ഡ്രൈവര്‍. ഡല്‍ഹി – ലഖ്‌നോ ദേശീയപാതയിലെ ഛിജാര്‍സിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. ജെ.സി.ബി ഉപയോഗിച്ച് ടോള്‍ പ്ലാസയുടെ എക്‌സിറ്റ് ഗേറ്റും ടോള്‍ ബൂത്തും തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

ടോള്‍ നല്‍കാന്‍ ആവശ്യപ്പെട്ടതിനു പിന്നാലെ ഡ്രൈവര്‍ ഗേറ്റും ടോള്‍ ബൂത്തുകളും തകര്‍ക്കുകയായിരുന്നുവെന്ന് ടോള്‍ ജീവനക്കാര്‍ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിക്കു വേണ്ടി തിരച്ചില്‍ നടക്കുകയാണ്. കഴിഞ്ഞയാഴ്ച ടോള്‍ ജീവനക്കാരനെ കാര്‍ ഡ്രൈവര്‍ ഇടിച്ചു തെറുപ്പിച്ച സംഭവം നടന്നതും ഛിജാര്‍സിയിലാണ്.

After the resounding victory of the Samajwadi Party in UP loksabha, a bulldozer driver got furious when asked to pay the toll

He demolished two booths at the toll plaza, forcing the staff to flee for their lives

This incident took place at Chhijarsi Toll Plaza in Hapur district pic.twitter.com/QsKvWYPHTp

— Ashwini Shrivastava (@AshwiniSahaya) June 11, 2024