kerala

എമ്പുരാന്‍ വ്യാജ പതിപ്പ്; കണ്ണൂരില്‍ ജനസേവ കേന്ദ്രത്തിലെ ജീവനക്കാരി പിടിയില്‍

By nazmiya nazreen

April 01, 2025

കണ്ണൂരില്‍ എമ്പുരാന്‍ വ്യാജ പതിപ്പ് പിടികൂടി. പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തില്‍ നിന്നാണ് പിടികൂടിയത്. തംബുരു കമ്മ്യുണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. സംഭവത്തില്‍ ജീവനക്കാരിയെ പിടികൂടി. പെന്‍ ഡ്രൈവില്‍ ചിത്രത്തിന്റെ കോപ്പി പകര്‍ത്തി നല്‍കുയായിരുന്നു. വളപട്ടണം പൊലീസാണ് വ്യാജ പ്രിന്റ് പിടികൂടിയത്.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എംപുരാന്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ വ്യാജ പതിപ്പ് ചില വെബ്‌സൈറ്റുകളിലും ടെലഗ്രാമിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതുമൂലം നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. വെബ് സൈറ്റുകളില്‍ നിന്ന് വ്യാജപതിപ്പ് പൊലീസ് നീക്കം ചെയ്തിരുന്നു. ഡൗണ്‍ലോഡ് ചെയ്താലും നടപടിയെന്ന് പൊലീസ് അറിയിച്ചിരുന്നു.