kerala

മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനം അവസാനിപ്പിക്കുക; മുസ്‌ലിംലീഗ് പ്രതിഷേധ സമരം നാളെ

By webdesk13

June 07, 2023

കോഴിക്കോട്: മലബാറിനോടുള്ള വിദ്യാഭ്യാസ വിവേചനത്തിനെതിരെ ജില്ലാ കലക്ടറേറ്റുകൾക്ക് മുന്നിൽ മുസ്ലിംലീഗ് സംഘടിപ്പിക്കുന്ന പ്രതിഷേധ സമരം നാളെ (2023 ജൂൺ 08 വ്യാഴം). രാവിലെ 10 മണിക്ക് നടക്കുന്ന പ്രതിഷേധം മലബാറിനോടുള്ള അവഗണനക്കെതിരായ ശക്തമായ താക്കീതായി മാറും. ഉപരിപഠനത്തിന് പ്രയാസപ്പെടുന്ന ഗുരുതര സാഹചര്യം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലിംലീഗ് പ്രക്ഷോഭം. പ്രതിഷേധ സമരം മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി.പി ബാവ ഹാജി, സി.പി സൈതലവി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രസംഗിക്കും. കോഴിക്കോട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, എം.സി മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, സി. മമ്മൂട്ടി, പാറക്കൽ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം, യു.സി രാമൻ പ്രസംഗിക്കും. പാലക്കാട്ട് അഡ്വ. പി.എം.എ സലാം ഉദ്ഘാടനം ചെയ്യും. സി.എ.എം.എ കരീം, അഡ്വ. വി.കെ ഫൈസൽ ബാബു, പി.കെ നവാസ് പ്രസംഗിക്കും. കണ്ണൂരിൽ കെ.പി.എ മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ കല്ലായി, കെ.എം ഷാജി, പി.കെ ഫിറോസ് പ്രസംഗിക്കും. കാസർഗോഡ് സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. അബ്ദുറഹ്മാൻ രണ്ടത്താണി പ്രസംഗിക്കും. വയനാട്ടിൽ അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി. ഇസ്മായിൽ പ്രസംഗിക്കും.