award
ദേശീയ ശ്രദ്ധ നേടിയ റിയല്‍ ചെറുവാടി സ്റ്റോറിയിലെ നായികക്ക് വിട

പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഫോട്ടോ ഗ്രാഫി അവാര്‍ഡ് നേടിയ ചിത്രത്തിലെ കഥാ നായിക താഴെ കൊന്നാലത്ത് പാത്തുമാത്ത (93) യാത്രയായി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചുള്ളിക്കാപറമ്പ് ഗവ എല്‍.പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ നിന്ന് വോട്ട് ചെയ്തിറങ്ങിയ പാന്താത്ത സ്‌കൂള്‍ മുറ്റത്ത് നിന്ന് ബാല്യകാല സുഹൃത്തിനെ കണ്ട നിമിഷം അവരുടെ നിഷ്‌കളങ്ക ഭാവപകര്‍ച്ചയും, സ്‌നേഹത്തോടെയുള്ള കുശലങ്ങളും അത്രത്തോളം തന്നെ അവരുടെ സുഹൃത്ത് ബന്ധം അവാര്‍ഡ് നേടിയ ഫ്രെയിമിലുണ്ടായിരുന്നു. ഇത് ക്യാമറയില്‍ പകര്‍ത്തിയ ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ സി കെ തന്‍സീറിന് ഈ ഫോട്ടോക്ക് 2017 ലെ പ്രസ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഫോട്ടോ ഗ്രാഫി അവാര്‍ഡും ലഭിച്ചിരുന്നു. രണ്ട് മക്കളുടെ മാതാവായ ഗ്രാമ മുത്തശ്ശി ഇനി ചെറുവാടി പുത്തിയോത്ത് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഉറങ്ങും.
award
ദേശീയ കായികവേദിയുടെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന്
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്.

ദേശീയ കായികവേദി സംസ്ഥാന കമ്മിറ്റിയുടെ 2024-25ലെ പ്രഥമ ഉമ്മന്‍ചാണ്ടി കായിക പുരസ്‌കാര വിതരണം മാര്‍ച്ച് 19ന് ബുധനാഴ്ച രാവിലെ 11ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ കെപിസിസിയില്‍ വെച്ച് സമ്മാനിക്കും.
ഹോക്കിതാരം ഒളിമ്പ്യന്‍ ശ്രീജേഷിനെയാണ് മികച്ച കായികതാരമായി തിരഞ്ഞെടുത്തത്. മികച്ച പരിശീലകന്‍ ഗോഡ്‌സണ്‍ ബാബു(നെറ്റ്‌ബോള്‍), മികച്ച കായിക അധ്യാപിക യു.പി.സാബിറ, സമഗ്ര കായിക വികസന റിപ്പോര്‍ട്ടര്‍ അന്‍സാര്‍ രാജ്( കേരള കൗമുദി) മികച്ച കായിക റിപ്പോര്‍ട്ടര്‍ അജയ് ബെന്‍(മലയാള മനോരമ കോട്ടയം), മികച്ച കായിക ഫോട്ടോഗ്രാഫര്‍ കെ.കെ.സന്തോഷ്(മാതൃഭൂമി കോഴിക്കോട്), മികച്ച കായിക ദൃശ്യമാധ്യമ റിപ്പോര്‍ട്ടര്‍(ബിനോയ് കേരളവിഷന്‍ തിരുവനന്തപുരം)ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡ് ഏറ്റുവാങ്ങും.
കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ ആഹ്വാനം അനുസരിച്ച് ദേശീയകായിക വേദിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ‘കളിയാണ് ലഹരി’ എന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു നിര്‍വഹിക്കും.തുടര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയും എടുക്കും.
ദേശീയകായികവേദി സംസ്ഥാന പ്രസിഡന്റ് എസ്.നജ്മുദ്ദീന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങളില്‍ കെപിസിസി ഭാരവാഹികള്‍,കായിക താരങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
award
ഓസ്കര്‍ 2025; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി, കീറന്‍ കള്‍ക്കിനും സോ സാൽഡാനയും സഹതാരങ്ങൾ
42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.

97ാമത് ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു അവാര്‍ഡ് നിശയിലെ ആദ്യ പ്രഖ്യാപനം.’എ റിയല്‍ പെയ്ന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീരണ്‍ കള്‍ക്കിന്‍ ആണ് മികച്ച സഹനടനുള്ള ഓസ്‌കര്‍. 42കാരനായ താരം ‘ഹോം എലോണ്‍’ സിനിമയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ്.
ലൊസാഞ്ചലസിലെ ഹോളിവുഡ് ആന്‍ഡ് ഹൈലാന്‍ഡ് സെന്ററിലുള്ള ഡോള്‍ബി തിയറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കന്‍ ടിവി ഷോ സ്റ്റാറുമായ കൊനാന്‍ ഒബ്രയോണ്‍ ആണ് ഇത്തവണ ഓസ്‌കറിലെ അവതാരകന്‍. ഇതാദ്യമായാണ് ഒബ്രയോണ്‍ അവതാരകനായെത്തുന്നത്.
ദ ഷാഡോ ഓഫ് സൈപ്രസ് എന്ന ചിത്രത്തിനാണ് ഓസ്‌കാര്‍ 2025ലെ മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം. മികച്ച ആനിമേറ്റഡ് ചിത്രത്തിനുള്ള പുരസ്‌കാരം ഫ്‌ളോ എന്ന ചിത്രത്തിനാണ്. ലാത്വിവിയയില്‍ നിന്ന് ഓസ്‌കാര്‍ നേടുന്ന ആദ്യത്തെ ചിത്രമാണിത്.
മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം പോള്‍ ടാസ് വെല്ലിനാണ്. വിക്ക്ഡ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് പോള്‍ ടാസ് വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരത്തിന് അര്‍ഹനായത്. മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് അനോറയും മികച്ച അവലംബിത തിരക്കഥ കോണ്‍ക്ലേവ് നേടി.
award
പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി.വേണുഗോപാലിന്

പ്രഥമ ഇ. അഹമദ് സാഹിബ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം കെ.സി. വേണുഗോപാലിന്. കണ്ണൂര്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ കമ്മറ്റിക്കു കീഴിലുള്ള ‘ഇ. അഹമദ് ഫൌണ്ടേഷന്‍’ ഏര്‍പ്പെടുത്തിയ പ്രഥമ ‘ഇ അഹമദ് മെമ്മോറിയല്‍ രാഷ്ട്രനന്മാ പുരസ്‌കാരം’ ലോകസഭാ എം.പിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ കെ.സി. വേണുഗോപാലിന്. 2025 ഫെബ്രുവരി 8,9 തീയ്യതികളിലായി കണ്ണൂര്‍, മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്ന ‘ഇ അഹമദ്: കാലം ചിന്ത’ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ ഇ. അഹമദ് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടരി അഡ്വ. അബ്ദുല്‍ കരിം ചേലേരിയാണ് പ്രഖ്യാപനം നടത്തിയത്.
-
kerala3 days ago
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
-
kerala3 days ago
ടി പി ചന്ദ്രശേഖരൻ വധക്കേസ്; പ്രതി കെ കെ കൃഷ്ണന് അന്തരിച്ചു
-
india3 days ago
അദിതി ചൗഹാന് പ്രൊഫഷണല്‍ ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു
-
News3 days ago
സര്‍ക്കാര്‍ സ്കൂളുകളില്‍ ഭഗവദ്ഗീത പഠിപ്പിക്കുന്നതിനെതിരെ ഉത്തരാഖണ്ഡിലെ എസ്സി-എസ്ടി അധ്യാപകര്‍
-
Education3 days ago
യു.ജി.സി നെറ്റ് 2025 പരീക്ഷ ഫലം ഉടന്‍ പ്രസിദ്ധീകരിക്കും
-
india3 days ago
സ്വര്‍ണക്കടത്ത് കേസ്; കന്നഡ നടി രന്യ റാവുവിന് ഒരു വര്‍ഷം തടവ് ശിക്ഷ
-
News3 days ago
കൃത്രിമ മധുരത്തിന് പകരം കൊക്കകോളയില്‍ ഇനി കരിമ്പ് പഞ്ചസാര ഉപയോഗിക്കും; ട്രംപ്
-
india3 days ago
ബിഹാറില്‍ ചികിത്സയിലായിരുന്ന കൊലപാതക കേസ് പ്രതിയെ വെടിവെച്ച് കൊന്നു