FOREIGN

യാത്രയപ്പ് നൽകി

By webdesk13

May 19, 2023

കുവൈത്ത് സിറ്റി:കുവൈത്ത് കെ എം സി സി എറണാകുളം ജില്ലാ പ്രവർത്തക സമിതിയംഗം അബ്ദുൽ ജെബ്ബാറിന് കുവൈത്ത് കെ എം സി സി എറണാകുളം ജില്ല കമ്മറ്റി യാത്രയ്പ്പ് നൽകി. ദീർഘ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിക്കുന്നത്.

കുവൈത്ത് കെ എം സി സി ഓഫിസിൽ കൂടിയ യോഗത്തിൽ എറണാകുളം ജില്ലാ കെ എം സി സി പ്രസിഡന്റ് അൻസർ പറവൂർ അധ്യക്ഷത വഹിച്ചു. കുവൈത്ത് കെ എം സി സി എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി കെ എസ് തൽഹത്ത് സ്വാഗതം പറഞ്ഞു. കുവൈത്ത് കെ എം സി സി സംസ്ഥാന സെക്രട്ടറി എഞ്ചിനിയർ മുഷ്താക്ക് ഉപഹാരം നൽകി ജബ്ബാറിനെ ആദരിച്ചു. തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തിഫ് ആശംസയർപ്പിച്ചു സംസാരിച്ചു. സെയ്ദ് ആലുവ സംബന്ധിച്ചു. അബ്ദുൽ ജബ്ബാർ മറുപടി പ്രസംഗം നിർവ്വഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി സുബൈർ ഇബ്രാഹിം കാലടി നന്ദി പറഞ്ഞു.