kerala

കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

By webdesk18

March 09, 2025

ഇടുക്കി മൂലമറ്റത്ത് ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സിനിമാ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥിനെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്ക മേക്കപ്പ്-ഹെയര്‍ സ്‌റ്റൈലിസ്റ്റ് യൂണിയന്റേതാണ് നടപടി.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഇടുക്കി മൂലമറ്റത്ത് എക്‌സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് യൂബര്‍ ടാക്‌സിയിലെത്തിയ രഞ്ജിത്ത് പിടിയിലായത്. ഇയാളെ എക്‌സൈസ് ചോദ്യം ചെയ്തു വരികയാണ്. ‘ആവേശം’,’പൈങ്കിളി’,’സൂക്ഷ്മദര്‍ശിനി’,’രോമാഞ്ചം’ തുടങ്ങിയ സിനിമകളിലെ മേക്കപ്പ് മാനാണ് രഞ്ജിത്ത് ഗോപിനാഥ്.