kerala

തിരുവനന്തപുരം വഴുതക്കാട് വന്‍ തീ പിടുത്തം

By webdesk14

February 10, 2023

തിരുവനന്തപുരം വഴുതക്കാട് വന്‍ തീ പിടുത്തം. നഗരത്തിന് നടുവിലാണ് സംഭവം. അക്വോറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. നിരവധിപേര്‍ കുടുങ്ങി കിടക്കുന്നാതായി സൂചന. രണ്ട് നിലയുള്ള കെട്ടിടത്തിലാണ് തീ പിടുത്തമുണ്ടായത്. ജനവാസമേഖല ആയതിനാല്‍ വന്‍ ആശങ്കയുണ്ട്. ഇവിടെ നിന്നും മൂന്ന് വീടുകളിലേക്ക് തീ പടര്‍ന്നിട്ടുണ്ട്. സമീപവാസികളെ ഇവിടെ നിന്നും മാറ്റിപാര്‍പ്പിക്കാനുള്ള ശ്രമം തുടരുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.