kerala

കൊല്ലത്ത് രാഷ്ടീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടു; ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

By webdesk18

September 06, 2025

കൊല്ലത്ത് ക്ഷേത്രത്തില്‍ പൂക്കളമിടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആര്‍എസ്എസ് അനുഭാവികളും പ്രവര്‍ത്തകരുമായ 27 പേര്‍ക്കെതിരെ കേസ്. കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യത്തോടെ മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്രമുറ്റത്ത് രാഷ്ടീയ പാര്‍ട്ടിയുടെ ചിഹ്നമുള്ള പൂക്കളമിട്ടെന്ന് ചൂണ്ടിക്കാട്ടി ശാസ്താംകോട്ട പൊലീസ് ആണ് കേസെടുത്തത്.

ക്ഷേത്രഭാരവാഹികളുടെ പരാതിയിലാണ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി പൊലിസ് കേസെടുത്തത്. ക്ഷേത്രത്തിന് മുന്നില്‍ ഛത്രപതി ശിവജിയുടെ ചിത്രമുള്ള ഫഌ്‌സ് സ്ഥാപിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. ഓപ്പറേഷന്‍ സിന്ദൂര്‍ എന്നെഴുതി ക്ഷേത്രമുറ്റത്ത് ഇട്ട പൂക്കളം നീക്കം ചെയ്യണമെന്ന ഭരണ സമിതിയുടെയും പൊലീസിന്റെയും ആവശ്യം രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമെന്നാണ് ബിജെപിയുടെ വാദം.

എന്നാല്‍ ഓപ്പറേഷന്‍ സിന്ദൂറിനെ ബഹുമാനിക്കുന്നുണ്ടെന്നും ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ കൊടിയും ചിത്രവും ഉപയോഗിച്ചതിനെയാണ് എതിര്‍ത്തതെന്നും ഭരണ സമിതിയും വ്യക്തമാക്കി.