FOREIGN

കടലില്‍ കുളിക്കുന്നതിനിടെ വിദേശ പൗരന്‍ തിരയില്‍ പെട്ട് മുങ്ങിമരിച്ചു

By webdesk14

March 10, 2023

തളിക്കുളം സ്വകാര്യ ബീച്ച് റിസോര്‍ട്ടിലെത്തിയ വിദേശ പൗരന്‍ തിരയില്‍ പെട്ട് മുങ്ങിമരിച്ചു. ഓസ്ട്രിയക്കാരനായ പിന്റര്‍ ജെറാള്‍ഡ് (76) ആണ് മരിച്ചത്. കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെടുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യക്കും സുഹൃത്തുക്കള്‍ക്കൊപ്പമാണ് പിന്റര്‍ ജെറാള്‍ഡ് താമസത്തിനെത്തിയത്.