News

ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

By webdesk17

August 25, 2025

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ വീണ്ടും മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. നസര്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നാല് മാധ്യമപ്രവര്‍ത്തകരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്.അല്‍ ജസീറ ഫോട്ടോ ജേണലിസ്റ്റ് മുഹമ്മദ് സലാമ, റോയിട്ടേഴ്‌സിന്റെ ഫോട്ടോ ജേണലിസ്റ്റായ ഹൊസ്സാം അല്‍ മസ്രി, അസോസിയേറ്റഡ് പ്രസിന്റേയും ദ ഇന്‍ഡിപ്പെന്‍ഡന്റ് അറബിക്കിന്റെയും പ്രതിനിധിയായ മറിയം അബു ദഖ, എന്‍ബി.സി നെറ്റ് വര്‍ക്കിന്റെ ജേര്‍ണലിസ്റ്റ് മൊഅസ് അബു ദഹ എന്നിവരാണ് കൊല്ലപ്പെട്ടത്. നസര്‍ ആശുപത്രിയിലെ റിപ്പോര്‍ട്ടിങ്ങിനിടയുണ്ടായ ബോംബാക്രമണത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 244 ആയി . രണ്ടാഴ്ച്ച മുമ്പ് അല്‍ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം തുടരുകയാണ്. അതിനിടയാലാണ് വീണ്ടും ആക്രമണം ഉണ്ടായത്. പ്രശസ്ത യുദ്ധ റിപ്പോര്‍ട്ടറായ അല്‍ ജസീറയുടെ അനസ്, അല്‍ ഷരീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.