Connect with us

News

ഫ്രാന്‍സ്- അര്‍ജന്റീന ഫൈനല്‍; മൊറോക്കോയെ തകര്‍ത്ത് ഫ്രാന്‍സ് ഫൈനലില്‍

ഇതോടെ 18ന് ഫൈനല്‍ മല്‍സരത്തില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്ന സ്ഥിതിയായി.

Published

on

ആദ്യ അഞ്ചാംമിനിറ്റിലും 79-ാം മിനിറ്റിലും നേടിയ അപ്രതീക്ഷിത ഗോളുകളിലൂടെ ലോകകപ്പ് ഫുട്‌ബോള്‍ മേളയുടെ രണ്ടാംസെമിയില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സ് ആഫ്രിക്കന്‍ പുതുപ്രതീക്ഷയായ മൊറോക്കോയെ 2-0ന് പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചു.ആദ്യം തിയോ ഫെര്‍ണാണ്ടസും രണ്ടാംപകുതിയില്‍ പകരക്കാരനായി വന്ന കോലോ മുവാനിയുമാണ് ഗോളുകള്‍ നേടി ഫ്രാന്‍സിനെ വിജയത്തിലെത്തിച്ചത് .മറിച്ച് മൈതാനത്ത് നിറഞ്ഞ് കളിച്ചിട്ടും നിരാശയോടെ മൊറോക്കോ ചുണക്കുട്ടികള്‍ക്ക് കപ്പ് പ്രതീക്ഷ ഉപേക്ഷിക്കേണ്ടിവന്നു.
അഞ്ചാംമിനിറ്റില്‍ ഫ്രാന്‍സിന് വേണ്ടി തിയോ ഫെര്‍ണാണ്ടസാണ് മൊറോക്കോയുടെ വലകുലുക്കിയത്. ഫ്രാന്‍സിന്റെ താരം എംബാപ്പെയുടെ കനത്ത അടിയില്‍ ഗോള്‍ മണത്തെങ്കിലും അത് മൊറോക്കോയുടെ പ്രതിരോധത്തില്‍ തട്ടി പിന്‍വാങ്ങിയെന്ന് ആശ്വസിക്കുന്നതിനിടെയായിരുന്നു തിയോയുടെ ഷോട്ട് ലക്ഷ്യം കണ്ടത്. ഇതോടെ 18ന് ഫൈനല്‍ മല്‍സരത്തില്‍ യൂറോപ്യന്‍ ശക്തിയായ ഫ്രാന്‍സിന് ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്ന സ്ഥിതിയായി.

പലതവണ ഗോളിന് അവസരം ലഭിച്ചിട്ടും മുതലാക്കാനാകാതെയാണ് മൊറോക്കോക്ക് കളംവിടേണ്ടിവന്നത്. മിനിറ്റുകള്‍ക്കിടെ ജവാദ് അല്‍യഖീമി ഓവര്‍ഹെഡ് റേഞ്ചിലൂടെ പോസ്റ്റിലേക്ക് അടിച്ച പന്ത് ഫ്രഞ്ച് ഗോളി ഒരുകൈ കൊണ്ട് തടഞ്ഞ് പുറത്തേക്കിട്ടതാണ് ഫ്രാന്‍സിന് ആശ്വാസവും മൊറോക്കോക്ക് നിരാശയും സമ്മാനിച്ചത്. ആദ്യ എട്ടാം മിനിറ്റില്‍തന്നെ സമനില പിടിക്കുമെന്ന് കരുതിയെങ്കിലും ഫ്രാന്‍സ് ഗോളിയുടെ അനായാസമികവ് കാര്യം എളുപ്പമാക്കി. അസദിന്‍ ഔനാഹിയുടെ ഷോട്ട് വലകുലുക്കുമെന്ന് കരുതിയെങ്കിലും ഫ്രാന്‍സ് ഗോളി ഹ്യൂഗോ ലോറിസ് ഒറ്റകൈകൊണ്ട് ഭീഷണിതട്ടിത്തെറിപ്പിക്കുകയായിരുന്നു.എന്നിട്ടും രണ്ടാംപകുതിയിലും മൊറോക്കോ കളം നിറഞ്ഞ് കളിച്ചു. ഫ്രാന്‍സിന്റെ മുന്നേറ്റനിരയും പ്രതിരോധ നിരയും എടുത്തുപറയത്തക്കതായിരുന്നുവെന്ന് വേണം പറയാന്‍. പ്രതിരോധത്തിലെ സൂക്ഷ്മതയും ഗോള്‍ കീപ്പറുടെ മികവുംതന്നെയാണ് യൂറോപ്യന്‍ ശക്തിയെ ഈ വിജയത്തിലെത്തിച്ചത്. പതിനേഴാം മിനിറ്റില്‍ മൊറോക്കോ ക്യാപ്റ്റന്‍ റൊമെയ്ന്‍ സെയ്‌സില്‍നിന്ന് ഒലിവര്‍ ജിറൂദ് അടിച്ച പന്ത് ഗോളാകുമെന്ന് കരുതിയെങ്കിലും പോസ്റ്റില്‍തട്ടി തെറിക്കുകയായിരുന്നു. 45-ാം മിനിറ്റിലും സമാനമായ അവസരം ലഭിച്ചിട്ടും മൊറോക്കോക്ക് മുന്നില്‍ ഭാഗ്യം മാറിനിന്നു. അത്രക്കും തകര്‍പ്പന്‍ ഓവര്‍ഹെഡ് ഷോട്ടാണ് അല്‍യഖിമിയിലൂടെ ഗാലറി കണ്ടത്. കോലോ മുവാനി മൈതാനത്തിറങ്ങി 44-ം സെക്കന്ഡറിലായിരുന്നു ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍. എബാപ്പെ തന്നെയായിരുന്നു ഇവിടെയും അസിസ്റ്റായത്. ഫ്രഞ്ച് ഫുട്‌ബോളിന്റെ സൗന്ദര്യം നിറഞ്ഞുനിന്നതായിരുന്നു രണ്ടാംസെമി. ഫലം ഗാലറിയിലെ നിറഞ്ഞ മൊറോക്കോ പ്രേമികള്‍ക്ക് കണ്ണീരും. വടക്കനാഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ മുന്നേറ്റം ലോകകപ്പ് മേളയില്‍ ആവേശം സൃഷ്ടിച്ചതാണ്. അതാണ് ഫൈനലിന് തൊട്ടുമുമ്പ് കപ്പിലേക്കടുക്കാതെ പാഴായിപ്പോകുന്നത്.
ഫ്രാന്‍സ് ആദ്യഗോള്‍ നേടിയ മല്‍സരങ്ങളില്‍ അവര്‍ക്ക് പരാജയപ്പെടേണ്ടിവന്നിട്ടില്ലെന്ന ആത്മവിശ്വാസം ഇവിടെയും തുണയായെന്ന് വേണം പറയാന്‍. അര്‍ജന്റീന ഏകപക്ഷീയമായി നേടി മൂന്നുഗോളുകള്‍ക്ക് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞരാത്രി ഫൈനലില്‍ പ്രവേശിച്ചിരുന്നത്.

kerala

വാളയാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

Published

on

പാലക്കാട്: വാളയാര്‍ ആള്‍കൂട്ടകൊലക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അട്ടപ്പള്ളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന പ്രതിയാണ് അറസ്റ്റിലായത്. ഇയാളും മര്‍ദനത്തില്‍ പങ്കെടുത്തുവെന്നാണ് നിഗമനം. കേസില്‍ ഇതുവരെ എട്ടുപേരാണ് അറസ്റ്റിലായത്.

ഛത്തീസ്ഗഡ് സ്വദേശിയായ രാമനാരായണന്‍ കഞ്ചിക്കോട് കിംഫ്രയില്‍ ജോലി തേടി ഒരാഴ്ച മുമ്പ് പാലക്കാട് എത്തുന്നത്. പരിചയമില്ലാത്ത സ്ഥലം ആയതിനാല്‍ വഴിതെറ്റി വാളയാറിലെ അട്ടപ്പള്ളത്തെത്തി. തുടര്‍ന്ന് മോഷ്ടാവാണെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ച ആള്‍ക്കുട്ടം ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായണനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

 

Continue Reading

News

തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം; നാട്ടുകാര്‍ പ്രതിഷേധത്തില്‍

സമീപപ്രദേശത്ത് മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ പുല്ലിനിടയില്‍ മറഞ്ഞുകിടന്നിരുന്ന പൊട്ടിയ വൈദ്യുതി കമ്പി ശ്രദ്ധയില്‍പ്പെടാതെ കാലോടെ തട്ടി വൈദ്യുതി ഷോക്കേറ്റ് ചന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

Published

on

പാലക്കാട്: തൃത്താലയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഗൃഹനാഥന്‍ മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധം. കപ്പൂര്‍ അന്തിമഹാളന്‍കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാത്തന്‍പൊന്നത്ത് പറമ്പില്‍ ചന്ദ്രന്‍ (50) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. സമീപപ്രദേശത്ത് മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ പുല്ലിനിടയില്‍ മറഞ്ഞുകിടന്നിരുന്ന പൊട്ടിയ വൈദ്യുതി കമ്പി ശ്രദ്ധയില്‍പ്പെടാതെ കാലോടെ തട്ടി വൈദ്യുതി ഷോക്കേറ്റ് ചന്ദ്രന്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.

പ്രദേശത്ത് വൈദ്യുതി ലൈനുകള്‍ ദിവസങ്ങളായി പൊട്ടിക്കിടക്കുകയായിരുന്നുവെന്നും, ഇതുസംബന്ധിച്ച് അധികൃതരെ പലതവണ അറിയിച്ചിട്ടും യാതൊരു നടപടി സ്വീകരിച്ചില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ഗുരുതരമായ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. സംഭവത്തെ തുടര്‍ന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

News

ആശുപത്രി കിടക്കയില്‍ രോഗിയെ മര്‍ദിച്ച സംഭവം; ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി

ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.

Published

on

ഷിംല: ആശുപത്രി കിടക്കയില്‍ ചികിത്സയിലായിരുന്ന രോഗിയെ മര്‍ദിച്ച സംഭവത്തില്‍ ഡോക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കി. വീഡിയോ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഡോ. രാഘവ് നിരൂലയെ പുറത്താക്കിയത്.

ഡിസംബര്‍ 22ന് ഷിംലയിലെ ഇന്ദിര ഗാന്ധി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 36കാരനായ അര്‍ജുന്‍ സിങ് ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ടും ഓക്‌സിജന്റെ അളവ് കുറഞ്ഞതും കാരണം നിരീക്ഷണത്തിനായി രണ്ട് മണിക്കൂര്‍ ആശുപത്രി കിടക്കയില്‍ കിടക്കുകയായിരുന്നു.

പതിവ് പരിശോധനയ്ക്കിടെയാണ് ഡോ. നിരൂല അനാവശ്യ ചോദ്യങ്ങള്‍ ഉന്നയിച്ചതെന്നും, ആരോഗ്യസ്ഥിതിയും ഓക്‌സിജന്റെ കുറവും കാരണം തനിക്ക് ശരിയായി പ്രതികരിക്കാന്‍ കഴിയാതിരുന്നതാണ് ഡോക്ടറെ പ്രകോപിപ്പിച്ചതെന്നും അര്‍ജുന്‍ സിങ് ആരോപിച്ചു. തുടര്‍ന്ന് ഡോക്ടര്‍ മുഖത്തും ശരീരത്തും പലതവണ ഇടിക്കുകയും കാലുകൊണ്ട് ചവിട്ടുകയും ചെയ്തതായി സിങ് പറഞ്ഞു.

ആക്രമണത്തിന്റെ ഫലമായി മൂക്കില്‍നിന്നും വായില്‍നിന്നും രക്തസ്രാവം ഉണ്ടായതായും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കേറ്റതായും അര്‍ജുന്‍ സിങ് വ്യക്തമാക്കി. ആക്രമണ സമയത്ത് മറ്റൊരു ഡോക്ടര്‍ തന്റെ കാലുകള്‍ പിടിച്ചതിനാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയാതിരുന്നതായും അദ്ദേഹം ആരോപിച്ചു.

മര്‍ദനത്തിനിടെ തന്റെ ഓക്‌സിജന്‍ പൈപ്പ് പൊട്ടിപ്പോയതായും ഇതുമൂലം തന്റെ ജീവന് അപകടമുണ്ടായെന്നും സിങ് പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിങ്ങിന്റെ സഹോദരനാണ് പകര്‍ത്തിയത്.

സംഭവത്തില്‍ ഡോ. രാഘവ് നിരൂലയെ ഐജിഎംസി ഷിംലയിലെ പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് സ്ഥാനത്തുനിന്ന് പിരിച്ചുവിടുന്നതായി ഹിമാചല്‍ പ്രദേശ് ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഉത്തരവില്‍ വ്യക്തമാക്കി.

Continue Reading

Trending