Football

ഫലസ്തീനെ സ്വതന്ത്രമാക്കൂ; ബാനറുമായി സെല്‍റ്റിക് ക്ലബ് ആരാധകര്‍

By webdesk13

October 08, 2023

ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഫലസ്തീന് വേണ്ടി ബാനര്‍ ഉയര്‍ത്തി സ്‌കോട്ടിഷ് പ്രീമിയര്‍ ക്ലബായ സെല്‍റ്റിക് പാര്‍ക്കിന്റെ ആരാധകര്‍. ‘ഫലസ്തീനെ സ്വതന്ത്രമാക്കൂ, ചെറുത്ത് നില്‍പ്പിന് വിജയം’ എന്നിങ്ങനെ എഴുതിയ ബാനറാണ് ആരാധകര്‍ ഉയര്‍ത്തിയത്. കില്‍മര്‍നോക്കിന് എതിരെയുള്ള സെല്‍റ്റിക് പാര്‍ക്കിന്റെ മത്സരത്തിനിടെയാണ് ബാനറുകള്‍ ഉയര്‍ത്തിയത്.

ഫലസ്തീന് എന്നും പിന്തുണ പ്രഖ്യാപിക്കുന്ന കൂട്ടായ്മയാണ് ഗ്രീന്‍ ബ്രിഗേഡ് എന്ന് അറിയപ്പെടുന്ന സെല്‍റ്റിക് ആരാധകര്‍. എന്നാല്‍ ഇസ്രയേലിനെ പിന്തുണച്ച ആരാധകര്‍ക്കെതിരെ മുന്‍ സെല്‍റ്റിക് താരമായ നിര്‍ ബിറ്റണ്‍ രംഗത്തെത്തി. ഇസ്രയേലില്‍ നിന്നല്ല, ഹമാസില്‍ നിന്നാണ് ഗാസയെ മുക്തമാക്കേണ്ടത് എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.