kerala

തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലിലെ അടച്ചിട്ട മുറിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി

By nazmiya nazreen

April 01, 2025

തിരുവനന്തപുരം യൂണിവേഴ്സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടി. എക്സൈസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചെറിയ അളവിലാണ് കഞ്ചാവ് പിടികൂടിയത്. എക്സൈസ് ഹോസ്റ്റലില്‍ പരിശോധന തുടരുകയാണ്. അടച്ചിട്ട മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മുഴുവന്‍ റൂമുകളിലും പരിശോധന നടത്തുമെന്നാണ് വിവരം.