kerala

സംസ്ഥാനത്ത് മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു

By webdesk18

November 09, 2025

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച നിശ്ചയിച്ച അതേ വിലയിലാണ് ഇന്നലെയും ഇന്നും തുടരുന്നത്. പവന്‍ വില 89,480 രൂപയിലും ഒരു ഗ്രാം സ്വര്‍ണത്തിന് 11,185 രൂപയിലും വില തുടരുന്നു.

വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 17ന് 97,360 രൂപയെന്ന റെക്കോഡ് നിരക്കിലേക്ക് എത്തിയ ശേഷം വിലകുറഞ്ഞെങ്കിലും 90,000 രൂപയെ ചുറ്റിപ്പറ്റി ഏറിയും കുറഞ്ഞും തുടരുകയാണ്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് നിരക്ക് ട്രോയ് ഔണ്‍സിന് 4,001.21 ഡോളറായും യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഔണ്‍സിന് 4,009.80 ഡോളറായും തുടരുന്നു.