kerala

സ്ത്രീകൾക്ക് ഹജ്ജ്‌ പഠന ക്ലാസ് 28ന്

By webdesk14

February 21, 2024

മലപ്പുറം: ഈ വർഷം ഹജ്ജിനു പോകുന്ന വനിതകൾക്കായി വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക ഹജ് പഠന ക്ലാസ് നടത്തുന്നു. 28ന് രാവിലെ 9ന് മലപ്പുറം ഹാജിയാർ പള്ളി കോൽമണ്ണ കളപ്പാടൻ ഓഡിറ്റോറിയത്തിലാണ് ക്ലാസ്.

ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ഭാര്യ സയ്യിദത്ത് സുൽഫത്ത് ബീവി ഉദ്ഘാടനം ചെയ്യും. ഡോ.ആമിന നൗഷാദ്, ഉമ്മു ഹബീബ എന്നിവർ ക്ലാസെടുക്കും. 9496467275