kerala

ആലപ്പുഴയിലെ പാര്‍ട്ടി ഓഫീസിലെ പീഡനശ്രമം; സി.പി.എം ലോക്കല്‍ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി

By webdesk13

October 25, 2024

പുന്നമട സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ്.എം ഇക്ബാലിന് നിര്‍ബന്ധിത അവധി. ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വെച്ച് വനിതാ നേതാവിനുനേരേ പീഡനശ്രമമെന്ന കേസിനെത്തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ഇക്ബാലിനെ വീണ്ടും തിരഞ്ഞെടുത്തത്. വനിതാ നേതാവിന്റെ പരാതിയില്‍ അന്വേഷണം നടത്തിയ പാര്‍ട്ടി കമ്മിഷന്‍ ഇക്ബാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.

തുടര്‍ന്ന്, യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേത്തുടര്‍ന്ന്, എസ്.എം ഇക്ബാലിനെതിരേ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുക്കുകയും ചെയ്തു.

2023 ഓഗസ്റ്റിലാണു സംഭവം. വ്യാഴാഴ്ച പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓഫീസില്‍ ചെന്നപ്പോള്‍ അതിക്രമം നടത്തിയെന്നാണു പരാതി. ആദ്യം സി.പി.എം ഏരിയാ നേതാക്കളോടാണ് പരാതിപ്പെട്ടത്. നടപടിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിരുന്നു.