kerala

ഹരിപ്പാട് ഷോക്കേറ്റ് മരണം: കെഎസ്ഇബി ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട്

By webdesk18

October 13, 2025

ആലപ്പുഴ: ഹരിപ്പാടില്‍ 64 കാരിയായ സരള ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിവാദം സൃഷ്ടിക്കുന്നു. ഉദ്യോഗസ്ഥരുടെ വീഴ്ചയില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നാട്ടുകാരുടെ ആരോപണങ്ങളെ തള്ളി.

റിപ്പോര്‍ട്ടില്‍ സ്റ്റേ വയര്‍ പൊട്ടിയതല്ല, ആരോ മനഃപൂര്‍വം ഊരി വിട്ടതാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. അതിനാല്‍ അപകടത്തിന് വകുപ്പിന് നേരിട്ട് ഉത്തരവാദിത്വമില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നാട്ടുകാര്‍ ഈ നിഗമനം തള്ളിക്കളഞ്ഞു. സ്റ്റേ വയര്‍ പൊട്ടി വീണ് ദിവസങ്ങളോളം ഇടപെടല്‍ ഉണ്ടായില്ല എന്നതാണ് അവരുടെ വാദം.

സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. നാട്ടുകാര്‍ കെഎസ്ഇബിയുടെ അനാസ്ഥയാണ് മരണത്തിന് കാരണം എന്ന നിലപാടിലാണ്.

സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനായി ചീഫ് സേഫ്റ്റി കമ്മീഷണറെ നിയോഗിച്ചിട്ടുണ്ട്. അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തമായ ഉത്തരവാദിത്തം പറയാനാകൂ എന്ന്് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി അറിയിച്ചു.

ഷോക്കേറ്റ് പരിക്കേറ്റ ശ്രീലതയുടെ ആരോഗ്യനില മെച്ചപ്പെട്ടിരിക്കുകയാണ്. സരളയെ രക്ഷിക്കുന്നതിനിടെയായിരുന്നു ശ്രീലതക്കും ഷോക്കേറ്റത്.