kerala

‘താൻ കയറിയത് ഷാഫിയുടെ കാറിൽ, പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി’; സി.പി.എമ്മിന് മറുപടിയുമായി രാഹുൽ

By webdesk13

November 07, 2024

നീല ട്രോളി ബാഗ് വെച്ച കാറിലല്ല യു.ഡി.എഫ് സ്ഥാനാർഥി കയറിയതെന്ന സി.പി.എം ആരോപണത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. താൻ കയറിയത് ഷാഫി പറമ്പിലിന്‍റെ കാറിലെന്ന് രാഹുൽ മാധ്യമങ്ങളോട് വിശദീകരിച്ചു.

കുറച്ചുദൂരം ഷാഫിയുടെ വാഹനത്തിൽ യാത്ര ചെയ്തു. പ്രസ് ക്ലബ്ബിന്‍റെ മുന്നിൽ വച്ച് വാഹനം മാറിക്കയറി. കെ.ആർ ടവറിന്‍റെ മുന്നിൽ വച്ച് പെട്ടി ഉൾപ്പെടെയുള്ള വസ്തുക്കൾ മറ്റ് വാഹനത്തിലേക്ക് മാറ്റിയെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

തൻ്റെ കാറിന് തകരാർ ഉണ്ടായതിനാൽ സർവീസിന് കൊടുക്കാൻ സുഹൃത്തിനെ ഏൽപ്പിച്ചു.  കോഴിക്കോട് അസ്‌മ ടവറിലേക്ക് കാറിൽ ചെന്നിറങ്ങുന്നതിൻ്റെ സിസിടിവി ദൃശ്യവും രാഹുൽ പുറത്തുവിട്ടു.