kerala

രാജ്യ തലസ്ഥാനത്ത് ചരിത്രം പിറന്നു; ഖാഇദേ മില്ലത്ത് സെന്റര്‍ സമര്‍പ്പിച്ചു

By webdesk14

August 24, 2025

ലുഖ്മാന്‍ മമ്പാട്

ന്യൂഡല്‍ഹി: ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ് ദേശീയ ആസ്ഥാനമായ ഖാഇദെമില്ലത്ത് സെന്റര്‍ പൊളിറ്റിക്കല്‍ അഫേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു. ചര്‍വ്വിത ചര്‍ച്ചകളിലൂടെ ഒരു ജനതയുടെ ഭാഗധേയത്തിന് അസ്തിവാരമിട്ട്, നെഹ്രുവിനും അംബേദ്കര്‍ക്കുമൊപ്പം ഇന്ത്യന്‍ ഭരണഘടനയില്‍ തുല്ല്യം ചാര്‍ത്തിയ, രാഷ്ട്രീയ ഇഛാശക്തികൊണ്ട് ഗവര്‍ണ്ണര്‍ ജനറല്‍ മൗണ്ട് ബാറ്റണെപ്പോലും വിസ്മയിപ്പിച്ച യുഗപ്രഭാവന്‍ ഖാഇദെമില്ലത്തിന്റെ ദര്‍ശനങ്ങളുടെ തെളിച്ചത്തിന്റെ വെളിച്ചമായി ക്യൂ.എം.സി തലസ്ഥാന നഗരിയില്‍ അത്താണിയാവും.

അഞ്ചു നിലകളിലായി ദേശീയ കമ്മിറ്റി ഓഫീസ്, കോണ്‍ഫ്രന്‍സ് ഹാള്‍, ബോഡ് റൂം, ലൈബ്രറി, മീഡിയ റൂം, വിശ്രമ മുറി, വിസിറ്റേഴ്‌സ് ലോഞ്ച് തുടങ്ങി തികവൊത്ത നിര്‍മ്മിതി, ലളിതവും പ്രൗഢവുമായ ചടങ്ങില്‍ ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നന്ദിയും പറഞ്ഞു.

സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, തമിഴ്നാട് മന്ത്രി എൻ. എ നാസർ, കർണാടക എം. എൽ. എ എൻ.എ ഹാരിസ്, മുസ്ലിം ലീഗ്, ദേശീയ ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ കേരളം, എം അബ്ദുറഹ്മാന്‍ എക്‌സ് എം.പി തമിഴ്‌നാട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ കര്‍ണാടക, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍ പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍ കേരളം, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കേരളം, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി തമിഴ്‌നാട്, അഡ്വ.ഹാരിസ് ബീരാന്‍ എം.പി കേരളം, അബ്ദുല്‍ ബാസിത് തമിഴ്‌നാട്, ടി.എ അഹമ്മദ് കബീര്‍ കേരളം, സി.കെ സുബൈര്‍ കേരളം, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍ കേരളം, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ, കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ, പോഷക ഘടകം ഭാരവാഹികള്‍, വിവിധ സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന ഉച്ചക്ക് ശേഷം ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനം ഇന്ത്യാ മുന്നണി നേതാക്കളുടെയും ആയിരക്കണക്കിന് പ്രവര്‍ത്തകരുടെയും സാനിധ്യം കൊണ്ട് ആവേശത്തിന്റെ അലമാല തീര്‍ത്തു.