GULF

ഇന്ത്യന്‍ എംബസ്സി ഓപ്പണ്‍ ഹൗസ് 9ന് അബുദാബി മലയാളി സമാജത്തില്‍

By webdesk14

March 06, 2024

അബുദാബി: യുഎഇ ഇന്ത്യന്‍ എംബസ്സി പ്രവാസി ഇന്ത്യക്കാര്‍ക്കായി ഒരുക്കുന്ന ഓപ്പണ്‍ ഹൗസ് ഈ മാസം 9ന് ശനിയാഴ്ച അബുദാബി മലയാളി സമാജത്തില്‍ നടക്കും. രാവിലെ എട്ടു മുതല്‍ 11 മണിവരെ നടക്കുന്ന ഓപ്പണ്‍ ഹൗസില്‍ ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

പ്രവാസികളുടെ പാസ്പോർട്ട് ഉൾപ്പെടെ വിവിധങ്ങളായ പരാതികള്‍ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാവുന്ന വേദിയായാണ് ഓപ്പണ്‍ ഹൗസ് സജ്ജീകരിക്കുന്നത്.

പരാതികള്‍ വെള്ളിയാഴ്ച്ച വൈകീട്ട് ഏഴു മണിക്ക് മുന്‍പായി സമാജം ഓഫീസില്‍ എത്തിക്കണെന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് 050-8338542 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.