Connect with us

News

ഇറാന്‍ പ്രസിഡന്റ് റഈസിയുടെ സംസ്‌കാരം വ്യാഴാഴ്ച; പുതിയ തെരഞ്ഞെടുപ്പ് ജൂണ്‍ 28ന്

ഈസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്‌റാന്‍, ബിര്‍ജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തില്‍ സംസ്‌കരിക്കും.

Published

on

പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മൃതദേഹം വടക്കുകിഴക്കന്‍ നഗരമായ മഷാദില്‍ വ്യാഴാഴ്ച സംസ്‌കരിക്കുമെന്ന് ഇറാനിയന്‍ എക്‌സിക്യൂട്ടീവ് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് മൊഹ്‌സെന്‍ മന്‍സൂരി പറഞ്ഞു. റഈസിയുടെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തബ്രിസ്, കോം, തലസ്ഥാനമായ ടെഹ്‌റാന്‍, ബിര്‍ജന്ദ്, മഷാദ് എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വ്യാഴാഴ്ച രാത്രി മഷാദിലെ ഇമാം റെസയുടെ ദേവാലയത്തില്‍ സംസ്‌കരിക്കും.

സംഭവത്തില്‍ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി തിങ്കളാഴ്ച 5 ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ചൊവ്വാഴ്ച മുതല്‍ വ്യാഴം വരെയുള്ള പരീക്ഷകളും റദ്ദാക്കിയിട്ടുണ്ട്.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 28 ന്

രാജ്യത്തെ 14-ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജൂണ്‍ 28 ന് നടക്കും. നിലവില്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന മുഹമ്മദ് മുഖ്ബര്‍, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈന്‍ മൊഹ്‌സെനി-ഇജെയ്, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബക്കര്‍ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാന്‍, ഇറാനിയന്‍ ഭരണഘടനാ സമിതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികളുള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്.

ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 പ്രകാരം, അധികാരത്തിലിരിക്കെ പ്രസിഡന്റ് മരിക്കുകയോ അസുഖബാധിതനാവുകയോ ചെയ്താല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാവാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്തണം.

ഇറാന്‍ പ്രസിഡന്റ് ഇബ്റാഹിം റഈസി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീറബ്ദുല്ലാഹിയാന്‍, കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യാ ഗവര്‍ണര്‍ മാലിക് റഹ്മത്തി, കിഴക്കന്‍ അസര്‍ബൈജാനിലേക്കുള്ള ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷി എന്നിവരാണ് കഴിഞ്ഞ ദിവസം നടന്ന ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്.

kerala

‘മലബാറില്‍ പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി’; വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് എസ്.എഫ്.ഐ

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം, കോഴിക്കോട് ആര്‍. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു

Published

on

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ നിലപാട് ശരിയല്ലെന്ന് എസ്എഫ്‌ഐ. ഗുരുതര പ്രതിസന്ധി പരിഹരിക്കാന്‍ അധികബാച്ചുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നല്‍കിട്ടുണ്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. പ്രശ്‌നം പരിഹരിച്ചില്ലങ്കില്‍ എസ്എഫ്‌ഐ സമരത്തിന് ഇറങ്ങുമെന്നും സാനു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥി സംഘടനകളുടെ സമരം തുടരുകയാണ്. മലപ്പുറം, കോഴിക്കോട് ആര്‍. ഡി. ഡി ഓഫീസുകള്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മൂന്നാം തവണയാണ് മലപ്പുറം ഹയര്‍ സെക്കന്ററി മേഖലാ ഉപഡയറക്ടറുടെ ഓഫീസ് എം.എസ്.എഫ് ഉപരോധിക്കുന്നത്. സമരക്കാര്‍ എത്തുന്നതറിഞ്ഞ് നിരവധി പൊലീസുകാര്‍ ഓഫീസിന് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. സമരക്കാരെ അഞ്ച് മിനിട്ടിനകം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

അതിനിടെ പണം കൊടുത്ത് പോലും പഠിക്കാന്‍ മലപ്പുറം ജില്ലയില്‍ സീറ്റില്ലാത്ത അവസ്ഥയാണ് ഉള്ളത്. അണ്‍ എയ്ഡഡ് സീറ്റിലും മാനേജ്‌മെന്റ് സീറ്റിലും പ്രവേശനം നേടിയാലും ഏഴായിരത്തിലധികം കുട്ടികള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ കഴിയില്ല.

Continue Reading

kerala

കുടിശ്ശിക അടച്ചില്ല: അട്ടപ്പാടി ഗവണ്‍മെന്ഞറ് സ്‌കൂളിലെ ഫ്യൂസ് ഊരി കെഎസ്ഇബി

കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്

Published

on

പാലക്കാട് അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ ഫ്യൂസൂരി കെഎസ്ഇബി. കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് അട്ടപ്പാടി അ​ഗളി സർക്കാർ ഹയർസെക്കണ്ടറി സ്കൂളിന്റെ ഫ്യൂസാണ് ഊരിയത്. കുടിശികയായി അടയ്ക്കാനുള്ളത് 53,000 രൂപയാണ്.

നാല് മാസത്തെ വൈദ്യുതി കുടിശികയായ 53,201 രൂപയാണ് അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്. എന്നാൽ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെ.എസ്.ഇ.ബി അധികൃതരുടെ വിശദീകരണം.

Continue Reading

kerala

കുതിച്ചുയര്‍ന്ന് പച്ചക്കറി വില; തക്കാളിക്ക് നൂറ് കടന്നു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ പച്ചക്കറി വില വീണ്ടും കുതിച്ചുയരുന്നു. തക്കാളി വില വീണ്ടും സെഞ്ച്വറി കടന്നു. എറണാകുളം ജില്ലയില്‍ തക്കാളിയുടെ വില നൂറു രൂപയാണ്. കോഴിക്കോട് ജില്ലയില്‍ 82 രൂപയാണ് തക്കാളിയുടെ വില. കഴിഞ്ഞ ദിവസങ്ങളില്‍ 35 രൂപയായിരുന്നു തക്കാളി വില.

ഇഞ്ചിക്ക് കിലോ 240 രൂപയാണ് എറണാകുളത്തെ നിരക്ക്. തമിഴ്‌നാട്ടിലെ ഉല്‍പാദനം കുറഞ്ഞതാണ് വില കുത്തനെ ഉയരാന്‍ കാരണം. മഴ കുറഞ്ഞതിനാല്‍ തമിഴ്‌നാട്ടിലെ പച്ചക്കറി ഉല്‍പ്പാദനം കുറഞ്ഞു.

25 രൂപയുണ്ടായിരുന്ന വഴുതനങ്ങയുടെ വില 40 ലെത്തി. 15 രൂപയായിരുന്ന പടവലത്തിന്റെ വില 25 ആയി ഉയര്‍ന്നു. 40 രൂപ ആയിരുന്ന കടച്ചക്കയുടെ വില 60 ലെത്തി. വെണ്ടയുടെ വില 25 ല്‍ നിന്നും 45 രൂപയിലെത്തി. 30 രൂപ വിലയുണ്ടായിരുന്ന പയര്‍ വില 80 രൂപ വരെയാണ്.

Continue Reading

Trending