kerala

ഐഎസ് മൊഡ്യൂള്‍ കേസ്; എന്‍ഐഎക്ക് തിരിച്ചടി; രണ്ട് പേര്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

By webdesk18

April 08, 2025

കൊച്ചി: ഭീകരസംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ സംഘടന രൂപീകരിച്ചെന്ന കേസില്‍ എന്‍ഐഎക്ക് തിരിച്ചടി. കേസില്‍ എന്‍ഐഎ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത ആഷിഫ്, ടി.എസ് ഷിയാസ് എന്നിവര്‍ക്ക് ജാമ്യം ലഭിച്ചു. ദീര്‍ഘകാലമായി ജയിലില്‍ കിടക്കുന്നതും വിചാരണ ആരംഭിച്ചില്ലെന്നതും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

നേരത്തെ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും എന്‍ഐഎ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തളളി. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അറസ്റ്റിന്റെ കാരണങ്ങള്‍ ബോധിപ്പിച്ചില്ല, നടപടിക്രമങ്ങള്‍ പാലിച്ചല്ല അറസ്റ്റ് എന്ന വാദവും കോടതി അംഗീകരിച്ചു. ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ തൃശൂരില്‍നിന്നാണ് നാലുപേരെ അറസ്റ്റ് ചെയ്യുന്നത്. 2024ല്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു.