kerala

സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി ഫലസ്തീന്‍ ജനതയെ ഇസ്രാഈല്‍ പട്ടിണിക്കിട്ട് കൊല്ലുന്നു; ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

By webdesk18

August 14, 2025

ഫലസ്തീന് വേണ്ടി ശബ്ദിക്കുന്ന ലോകത്തെവിടെയുമുള്ള മനുഷ്യരോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇടി മുഹമ്മദ് ബഷീര്‍ എംപി. ആദ്യം ഇസ്രാഈല്‍ ബോംബിട്ട് കുഞ്ഞുങ്ങള്‍ അടക്കമുള്ള പതിനായിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കി. ഇപ്പോള്‍ സര്‍വ്വ അതിര്‍ത്തികളും അടച്ചുപൂട്ടി പട്ടിണിക്കിട്ട് ഫലസ്തീന്‍ ജനതയെ കൊല്ലുകയാണെന്നും അന്താരാഷ്ട്ര സമൂഹം ഇതൊന്നും കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ഇ.ടി പറഞ്ഞു.

ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയുഷന്‍ ക്ലബ്ബില്‍ എംപിമാരുടെ ഐക്യദാര്‍ഢ്യ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ എംപിമാരായ ദിഗ് വിജയ് സിംഗ്, ജോണ്‍ ബ്രിട്ടാസ് പ്രൊഫ. മനോജ് ജാ, അബ്ദുസമദ് സമദാനി, ദുരൈ വൈക്കോ, നവാസ് ഗനി, ജാവേദ് അലി ഖാന്‍, ഫൗസിയ ഖാന്‍, എന്‍ കെ പ്രേമചന്ദ്രന്‍, എ എ റഹീം, പി സന്തോഷ് കുമാര്‍, , സുദമാ പ്രസാദ്, ജോസ് കെ മാണി, ഫ്രാന്‍സിസ് ജോര്‍ജ്, പി വി അബ്ദുല്‍ വഹാബ്, മുഹിബുള്ള നദ് വി, ജെബി മേത്തര്‍, സല്‍മ രാജാത്തി,രേണുക ചൗദരി, ഇമ്രാന്‍ പ്രതാപ് ഗഡി തുടങ്ങിയവര്‍ പ്രസംഗിച്ചു.