kerala

മഴ കനക്കും; ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ യെല്ലോ അലർട്ട്

By webdesk13

July 12, 2024

സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലയിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.

മറ്റ് ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ജൂലൈ 13 -കോഴിക്കോട്, കണ്ണൂർ, കാസർകോട്

14 -കണ്ണൂർ, കാസർകോട്

15 -കോഴിക്കോട്, കണ്ണൂർ, കാസർകോട്

16 -മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

യെല്ലോ അലർട്ട്

ജൂലൈ 13 -എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്

14 -ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

15 -ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്

16 -ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, വയനാട്