FOREIGN

പ്രണയസാഫല്യം, ജോര്‍ദാന്‍ ‘രാജകുമാരി’ ക്ക് മലയാളിവരന്‍..!

By Chandrika Web

March 02, 2023

ജാര്‍ദാന്‍ രാജകുടുംബത്തിലെ യുവതിക്ക് മലയാളി വരന്‍. ചാവക്കാട് സ്വദേശിയായ പ്രവാസിയുവാവാണ് സമൂഹമാധ്യമത്തിലൂടെ രാജകുമാരിയെ സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതീയുവാക്കളാണ ്‌വിവാഹിതരായത്. തിരുവത്ര തെരുവത്ത് ചാലില്‍ ഹംസഹാജിയുടെ മകന്‍ മുഹമ്മദ് റഊഫും ജോര്‍ദാന്‍ സ്വദേശി ഹല ഇസാം അല്‍ റൗസനുമാണ് വിവാഹിതരായത്. ദുബായിലെ ബോഡി ഡിസൈന്‍ ശരീരസൗന്ദര്യവര്‍ധകസ്ഥാപനം നടത്തുകയാണ് റഊഫ്. ജോര്‍ദാനിലെ ദര്‍ഗ അല്‍ യൗം എന്ന ടെലിവിഷന്‍ ചാനലിലെ അവതാരകയാണ് ഹല.

2022 ഒക്ടോബറില്‍ റൗഫ് ഹലയെ നേരില്‍സന്ദര്‍ശിച്ചു. തുടര്‍ന്ന് വീട്ടുകാരെ അറിയിച്ചു. ഹലയുടെ കുടുംബവും സമ്മതിച്ചതോടെ വിവാഹം ഉറപ്പിച്ചു. ഹുസൈന്‍ രാജാവിന്റെ കുടുംബത്തിന്റെ അടുത്ത ബന്ധുക്കളാണ് ഹലയുടെ കുടുംബം. ജോര്‍ദാനിലെ പ്രമുഖ രാഷ്ട്രീയസംഘടനയുടെ നേതാവാണ് അഭിഭാഷകനായ ഹലയുടെ പിതാവ്. ജോര്‍ദാനികളും ഫലസ്തീനികളും താമസിക്കുന്ന സര്‍ക്കയിലാണ് ഹലയുടെ കുടുംബം. ആദ്യം എതിര്‍ത്തെങ്കിലും ജനുവരി 21നാണ് വിവാഹം നടന്നത്. ചാവക്കാട്‌നിന്ന് പിതാവുള്‍പ്പെടെ 30 ഓളം പേരും പങ്കെടുത്തു. ചാവക്കാട്ടെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. രണ്ടാഴ്ച കേരളത്തില്‍ കറങ്ങിയ ശേഷം ദുബായിലേക്ക് പോകുമെന്ന ്ഇരുവരും അറിയിച്ചു.