kerala
കാഫിർ സ്ക്രീൻ ഷോട്ട്: മത സ്പർദ്ധ വളർത്താനുള്ള സി.പി.എം നീക്കാമെന്ന് പി കെ ഫിറോസ്
നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഡിവൈഎഫ്‌ഐ നേതാവ് റിബീഷ് ആണ് വ്യാജ സ്‌ക്രീന്‍ ഷോട്ട് ആദ്യം പ്രചരിപ്പിച്ചത് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ റബീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ല.
വിഷയത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. മത സ്പര്‍ദ്ധ വളര്‍ത്താനായുള്ള സി.പി.എം നീക്കത്തിന് പിന്നില്‍ നേതാക്കള്‍ക്ക് പങ്കുണ്ട്. അധ്യാപകനായ റിബീഷിനെ പിരിച്ചുവിടണം.കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം. നിയമപരമായും രാഷ്ട്രീയമായും പോരാടുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.
അതേസമയം വടകരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ കാഫിര്‍ സ്‌ക്രീന്‍ഷോട്ട് വിവാദത്തില്‍ സത്യം പുറത്തുവന്നുവെന്ന് ഷാഫി പറമ്പില്‍ എം.പി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ ഏതറ്റം വരെയും പോകുക എന്നതാണ് സി.പി.എം രീതി.
സ്‌ക്രീന്‍ഷോട്ട് പ്രമുഖ നേതാക്കള്‍ തനിക്കെതിരായ തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കി. എന്തുകൊണ്ടാണ് സി.പി.എം നേതാക്കള്‍ക്കെതിരെ കേസ് എടുക്കാത്തത് വേറെ ഏതെങ്കിലും പാര്‍ട്ടിയിലെ ആളുകള്‍ ആയിരുന്നെങ്കില്‍ ഇങ്ങനെ ആയിരുന്നോ പൊലീസ് കൈകാര്യം ചെയ്യുക. കോടതി ഇടപെടലുണ്ടായിട്ടും സ്ലോമോഷനിലാണ് പൊലീസ് കേസ് കൈകാര്യം ചെയ്യുന്നത്.
സ്‌ക്രീന്‍ഷോട്ട് തയാറാക്കിയത് യു.ഡി.എഫ് അല്ല എന്ന കാര്യത്തില്‍ തുടക്കം മുതല്‍ വ്യക്തതയുണ്ടായിരുന്നു. വടകരയിലെ ജനങ്ങള്‍ക്കും ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലായിരുന്നു. അതിനാല്‍ തന്നെ എല്ലാ നിയോജകമണ്ഡലങ്ങളിലും ജാതിമത വ്യത്യാസമില്ലാതെ ജനം പിന്തുണക്കുകയും വലിയ ഭൂരിപക്ഷത്തിന് ജയിക്കാനായെന്നും ഷാഫി പറമ്പില്‍ എം.പി കൂട്ടിച്ചേര്‍ത്തു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
