kerala
കലാ മാമങ്കത്തിന് കൊടിയിറക്കം; സ്വര്‍ണക്കപ്പ് കണ്ണൂരിലേക്ക്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്
ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം.
കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം. കോഴിക്കോടിനെ മറികടന്നാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. ട്വന്റിഫോറിന്റെ ചാമ്പ്യന്‍സ് ട്രോഫിയും കണ്ണൂരിന് സമ്മാനിക്കും.
949 പോയിന്റാണ് കോഴിക്കോടിന് ലഭിച്ചത്. 938 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്തും 925 പോയിന്റുമായി തൃശൂര്‍ നാലാം സ്ഥാനത്തുമാണ്. മലപ്പുറം, കൊല്ലം, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ, കാസര്‍ഗോഡ്, കോട്ടയം, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളാണ് പിന്നില്‍.
പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ചലച്ചിത്രതാരം മമ്മൂട്ടി മുഖ്യാതിഥി ആയി. വൈകുന്നേരം 5 മണിയ്ക്കാണ് സാംസ്ക്കാരിക സമ്മേളനം.
film
30ാമത് ഐ.എഫ്.എഫ്.കെ: ഡെലിഗേറ്റ് രജിസ്ട്രേഷന് നാളെ മുതല്‍
registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 12 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നവംബര്‍ 25 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. registration.iffk.in എന്ന ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന് നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 1180 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് ജി.എസ്.ടി ഉള്‍പ്പെടെ 590 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. പൊതുവിഭാഗം, വിദ്യാര്‍ത്ഥികള്‍, ഫിലിം സൊസൈറ്റി, ഫിലിം ആന്റ് ടി.വി പ്രൊഫഷണല്‍സ് തുടങ്ങി എല്ലാ വിഭാഗങ്ങളിലേക്കും ഓണ്‍ലൈനായി രജിസ്ട്രേഷന് നടത്താം. നേരിട്ട് രജിസ്റ്റര്‍ ചെയ്യുന്നതിന് മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ ഡെലിഗേറ്റ് സെല്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള സിനിമകളുടെ അന്താരാഷ്ട്ര മല്‍സര വിഭാഗം, മുന്‍നിര ചലച്ചിത്രമേളകളില്‍ അംഗീകാരങ്ങള്‍ നേടിയ സിനിമകള്‍ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, കണ്ട്രി ഫോക്കസ് വിഭാഗത്തിലുള്ള ചിത്രങ്ങള്‍, മണ്മറഞ്ഞ ചലച്ചിത്രപ്രതിഭകള്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗം തുടങ്ങിയ പാക്കേജുകള്‍ 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംവിധായകരും സാങ്കേതിക പ്രവര്‍ത്തകരും ജൂറി അംഗങ്ങളുമുള്‍പ്പെടെ വിദേശരാജ്യങ്ങളില്‍നിന്നുള്ള ഇരുനൂറില്‍പ്പരം അതിഥികള്‍ മേളയില്‍ പങ്കെടുക്കും. മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, ഇന്‍ കോണ്‍വര്‍സേഷന്‍, എക്സിബിഷന്, കലാസാംസ്കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും.
kerala
പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: സഹായികള്‍ ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍
പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
മലപ്പുറം: പോലീസ് വേഷം ധരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ സഹായിച്ച മൂന്ന് പേരെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവര്‍ സജിത്, മഹേഷ് കുമാര്‍, മുഹമ്മദ് റോഷന്. കാരാട് സ്വദേശി മുഹമ്മദ് ഫൈജാസിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഇവര്‍ക്കെതിരെ നടപടി.
കഴിഞ്ഞ 22-നാണ്, പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ രണ്ട് പേര് ഫൈജാസിനെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയത്. എംഡിഎംഎ വ്യാപാരത്തില്‍ അടുപ്പമുണ്ടെന്ന് പറഞ്ഞാണ് ഇയാളെ പ്രതികള്‍ കാറില്‍ കയറ്റിയത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതികള്‍ പണം ആവശ്യപ്പെടുകയും മര്‍ദനമര്‍പ്പിക്കുകയും ചെയ്തതായി ഫൈജാസ് നല്കിയ പരാതിയില്‍ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
kerala
തൃശൂരില്‍ രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച കേസ് അഞ്ച് പേര് പിടിയില്‍
ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി.
തൃശൂര്‍: രാഗം തിയേറ്ററില്‍ പ്രവര്‍ത്തനചുമതലയുള്ള സുനിലിനെ ആക്രമിച്ച കേസില്‍ അഞ്ച് പ്രതികളെ പൊലീസ് പിടികൂടി. കൊട്ടേഷന്‍ സംഘത്തിലെ മൂന്നുപേരും ഉള്‍പ്പെടുന്ന സംഘം സിജോ എന്ന തൃശൂര്‍ സ്വദേശിയുടെ നേതൃത്വത്തിലാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
സുനിലിനെയും അദ്ദേഹത്തിന്റെ ഡ്രൈവറായ അജീഷിനെയും വെട്ടിയ സംഭവത്തില്‍ സഹായകമായ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയെയും പൊലീസ് കണ്ടെത്തി. ചുറ്റികയുടെ പിടിയിലുണ്ടായിരുന്ന പച്ച സ്റ്റിക്കറിലെ നമ്പറാണ് അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നയിച്ചത്.
തൃശൂര്‍ കുറുപ്പം റോഡിലെ കടയില്‍ നിന്നാണ് ആക്രമണോപകരണങ്ങളായ ചുറ്റിക വാങ്ങിയത്. ഈ ചുറ്റിക ഉപയോഗിച്ചാണ് സുനിലിന്റെ കാറിന്റെ ഗ്ലാസ് തകര്‍ത്തതും തുടര്‍ന്ന് വാളുകൊണ്ട് വെട്ടുകയും ചെയ്തത്.
രാത്രി 10 മണിയോടെ വെളപ്പായയിലെ വീട്ടിന്റെ ഗേറ്റിനു മുന്നില്‍ കാറില്‍ നിന്ന് ഇറങ്ങുന്ന സമയത്താണ് മൂന്നു പേര് പതുങ്ങിയിരുന്നിടത്ത് നിന്ന് പുറത്ത് ചാടി സുനിലിനും ഡ്രൈവറിനും നേരെ ആക്രമണം നടത്തിയത്. സുനിലിന്റെ കാലിലും അജീഷിന്റെ കൈയിലും വെട്ടേറ്റിരുന്നു. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും, വ്യക്തിപരമായ വൈരാഗ്യമോ സാമ്പത്തിക തര്‍ക്കമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചികിത്സയിലുള്ള സുനിലിന്റെ വിശദമായ മൊഴി ഉടന്‍ രേഖപ്പെടുത്തും. പൊലീസ് കൂടുതല്‍ അന്വേഷണവും ചോദ്യം ചെയ്യലുകളും തുടരുകയാണ്.
-
world19 hours agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
india3 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF3 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
kerala3 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
world2 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala21 hours ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
india3 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala3 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു

