kerala

കളമശ്ശേരി സ്‌ഫോടനം: പ്രതി മാർട്ടിനെ പത്ത് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

By webdesk14

November 06, 2023

കളമശ്ശേരി സ്‌ഫോടനക്കേസില്‍ പ്രതി ഡൊമിനിക്ക് മാര്‍ട്ടിനെ ഈ മാസം 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. എറണാകുളം സിജെഎം കോടതിയുടേതാണ് നടപടി. ഏഴ് ദിവസത്തെ കസ്റ്റഡി നല്‍കാം എന്നാണ് കോടതി ആദ്യം അറിയിച്ചിരുന്നത്.

എന്നാല്‍ യുഎപിഎ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും ഇതിന് പത്ത് ദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിവാണ് കസ്റ്റഡി നീട്ടി നല്‍കിയത്.

കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പ് ഉള്‍പ്പടെ പൂര്‍ത്തിയാക്കുക. അഭിഭാഷകനെ ആവശ്യമില്ലെന്ന് മാര്‍ട്ടിന്‍ ഇന്നും കോടതിയില്‍ പറഞ്ഞു.