kerala

കളമശ്ശേരി സ്‌ഫോടനം: തൃശൂരില്‍ ഒരാള്‍ പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി

By webdesk13

October 29, 2023

കളമശ്ശേരിയിലെ സ്‌ഫോടന പരമ്പരയെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമായി പുരോഗമിക്കുന്നതിനിടെ, ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞ് ഒരാള്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയതായി റിപ്പോര്‍ട്ട്.

കൊച്ചി സ്വദേശിയായ വ്യക്തിയാണ് തൃശൂര്‍ കൊടകര പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്‌റ്റേഷനിലെത്തിയത്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. ആളുടെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.