kerala

കണ്ടല ബാങ്ക് തട്ടിപ്പ്: കുറ്റപത്രം സമര്‍പ്പിച്ചു; എന്‍ ഭാസുംരാഗനും മകനും ഉള്‍പ്പെടെ ആറ് പ്രതികള്‍

By webdesk14

January 19, 2024

കൊച്ചി∙ കണ്ടല ബാങ്ക് ക്രമക്കേടിൽ സിപിഐ മുൻ നേതാവ് ഭാസുരാംഗനും മക്കളും അടക്കം ആറ് പ്രതികൾക്കെതിരെ ആദ്യഘട്ട കുറ്റപത്രം നൽകി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിന്റെ മുൻ പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ, മക്കൾ എന്നിവരടക്കം 6 പേരെയാണു പ്രതിചേർത്തിരിക്കുന്നത്.

കേസില്‍ എന്‍ ഭാസുരാംഗന്‍ ഒന്നാം പ്രതിയും മകന്‍ അഖില്‍ ജിത്ത് രണ്ടാം പ്രതിയുമാണ്. 7000 പേജ് ഉള്ള കുറ്റപത്രം കലൂരിലെ പ്രത്യേക കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ചത്. എന്‍ ഭാസുരാംഗന്‍ ബിനാമി പേരില്‍ കോടിക്കണക്കിന് രൂപ വായ്പയായി തട്ടി എന്നും ഇ.ഡി കണ്ടെത്തിയിരുന്നു