india

കർണ്ണാടക തിരഞ്ഞെടുപ്പ് മുസ്‌ലിം ലീഗ്‌ നേതാക്കൾ പര്യടനം നടത്തും

By webdesk14

April 19, 2023

കോഴിക്കോട്. മുസ്ലിം ലീഗ് പൊളിറ്റിക്കൽ അഡ്വൈസറി കമ്മിറ്റി ചെയർമാൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദർ മൊയ്തീൻ സാഹിബ്, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, തുടങ്ങിയ നേതാക്കൾ കർണ്ണാടക നിയമ സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിനായി വിവിധ നിയോജക മണ്ഡലങ്ങളിൽ പര്യടനം നടത്തുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.

മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെയ് 18ന് ഡൽഹിയിൽ ചേരും

കോഴിക്കോട്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായുള്ള തുടർ പദ്ധതികൾ ചർച്ച ചെയ്യുന്നതിനും കർണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പും ദേശീയതലത്തിൽ രൂപപ്പെട്ട് വരുന്ന പ്രതിപക്ഷ ഐക്യ നീക്കത്തിന്റെയും പശ്ചാതലത്തിൽ ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി മെയ് 18ന് ഡൽഹിയിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഡൽഹിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പാർട്ടി ആസ്ഥാനത്തിന് ദേശീയ കമ്മിറ്റി അന്തിമ രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.