കോട്ടയത്ത് സ്‌കൂള്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നെല്ലാപ്പാറ ചൂരപ്പേട്ടവളവില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ 28 പേര്‍ക്ക് പരിക്കേറ്റു.
വളവില്‍ നിയന്ത്രണം നഷ്ടമായ ബസ് റോഡില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
വാഹനം പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. 42 കുട്ടികളും നാല് അധ്യപകരും ഉള്‍പ്പെട്ട സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങുകമ്പോഴായിരുന്നു അപകടം.