kerala

കോഴിക്കോട് ജീപ്പിന് പിന്നില്‍ തൂങ്ങിക്കിടന്ന് വിദ്യാര്‍ത്ഥികളുടെ യാത്ര; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

By webdesk14

February 24, 2024

കോഴിക്കോട്: വിദ്യാർഥികൾ അപകടകരമായ രീതിയിൽ ജീപ്പിനു പിന്നിൽ തൂങ്ങിനിന്നു യാത്ര ചെയ്ത സംഭവത്തിൽ ജീപ്പ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. എടച്ചേരി സ്വദേശി പ്രണവിന്റെ ഡ്രൈവിങ് ലൈസൻസാണ് ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.

കോഴിക്കോട് എടച്ചേരിയിലാണ് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ജീപ്പിനു പിന്നില്‍ തൂങ്ങിനിന്ന് അപകടകരമായി യാത്ര ചെയ്തത്. ഈ മാസം 19നാണ് സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്‌