kerala

മന്ത്രി ആര്‍.ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു മാര്‍ച്ച്; ലാത്തിയടിയില്‍ വിദ്യാര്‍ഥിനിക്ക് ഗുരുതരപരുക്ക്

By webdesk13

November 06, 2023

കേരള വര്‍മയിലെ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മന്ത്രി ആര്‍. ബിന്ദുവിന്റെ വസതിയിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കെ.എസ്.യു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിയടിയില്‍ കെ.എസ്.യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം നസിയയുടെ മുഖത്ത് ഗുരുതരമായി പരുക്കേറ്റു. ജില്ലാ കമ്മിറ്റിയംഗം അഭിജിത്തിന്റെ തലയ്ക്കും അടിയില്‍ പരുക്കേറ്റിട്ടുണ്ട്.

ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് പൊലീസ് ലാത്തി വീശിയത്. പ്രകോപനമില്ലാതെ പൊലീസ് ലാത്തിവീശിയെന്ന് ആരോപിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയാണ്‌കേരളീയത്തിന്റെ ഫ്‌ലക്‌സുകള്‍ തകര്‍ത്തു. എംഎല്‍എയുടെ വാഹനവും തടഞ്ഞു മന്ത്രിക്കെതിരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഇന്നലെയും പ്രതിഷേധിച്ചിരുന്നു.