GULF

കുവൈത്ത്‌ കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്കു തുടക്കം

By webdesk13

August 28, 2023

കുവൈത്ത് സിറ്റി: കുവൈത്ത്‌ കെ.എം.സി.സി കമ്മിറ്റി പുനഃസംഘടനക്കു തുടക്കമായി. മലപ്പുറം ജില്ലയിലെ മങ്കട ആദ്യ മണ്ഡലം കമ്മിറ്റിയായി രൂപീകരിച്ചു . റാഫി ആലിക്കൽ (പ്രസിഡന്റ്), സാദിഖ് തിരൂർക്കാട് (ജനറൽ സെക്രട്ടറി), മഷ്ഹൂദ് മണ്ണുംകുളം (ട്രഷറർ), മൊയ്‌ദു വേങ്ങശ്ശേരി, മുസ്തഫ ചട്ടിപ്പറമ്പ്, സലാം തിരൂർക്കാട്, യൂനുസ് പുലാവഴി (വൈസ് പ്രസിഡന്റ്മാർ) സമദ് കാളവ്, ഗഫൂർ കാച്ചിനിക്കാട്, സിറാജ് ചട്ടിപ്പറമ്പ്, ഷൗക്കത്ത് ആറ്റത്തൊടി (സെക്രട്ടറിമാർ). റിട്ടേർണിംഗ് ഓഫീസറായ അയ്യൂബ്‌ പുതുപ്പറമ്പ്‌ തെരെഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ഇല്ല്യാസ്‌ വെന്നിയൂർ നിരീക്ഷകനായിരുന്നു.